12 കോടിയുടെ അധിപനായി മലയാളി

ദുബായ് : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുക്കില്‍ ഒന്നാം സമ്മാനമായ 7 ദശലക്ഷം ദിര്‍ഹം മലയാളിക്ക്. തിരുവനന്തപുരം വെട്ടുകാട് സ്വദേശി തന്‍സിലാസ് ബിബിയന്‍ ബാബുവിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. ഇന്ത്യന്‍ രൂപ 12 കോടി 40 ലക്ഷം വരുമിത്. 030202 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം.

പത്താം ശ്രമത്തിലാണ് തന്‍സിലാസിനെ തേടി ഭാഗ്യമെത്തിയത്. അതേസമയം ദ സൂപ്പര്‍ സീരീസ് 189 ല്‍ നറുക്കെടുപ്പ് നടന്ന 8 എണ്ണത്തില്‍ 7 സമ്മാനത്തുകയും സ്വന്തമാക്കിയത് ഇന്ത്യക്കാരാണെന്ന പ്രത്യേകതയമുണ്ട്. 57 കാരനായ തന്‍സിലാസ് ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ 26 വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയാണ്.

ദുബായ് ഖിസൈസിലാണ് കുടുംബമൊത്തുള്ള താമസം.ഇത്രയും തുകയുടെ ഭാഗ്യം കൈവന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് തന്‍സിലാസ് ബാബു പറയുന്നു. ആരെങ്കിലും വിളിച്ച് പറ്റിക്കുകയായിരിക്കുമെന്നാണ് ആദ്യം കരുതിയതെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

മേരി ഇമല്‍ഡയാണ് ഭാര്യ, ബെറ്റ്‌സി, ബെറ്റ്‌സണ്‍, ബ്രയന്‍ എന്നിവരാണ് മക്കള്‍. കഴിഞ്ഞമാസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍, ദുബായില്‍ സെയില്‍സ് എക്‌സിക്യുട്ടീവായി പ്രവര്‍ത്തിക്കുന്ന സുനില്‍ എം കൃഷ്ണന്‍കുട്ടി നായര്‍ക്കും 4 സുഹൃത്തുക്കള്‍ക്കും 17 കോടി രൂപ ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here