പ്രവാസിയെ തേടി വന്ന ഭാഗ്യം

അബുദാബി :ദുബായില്‍ മറ്റൊരു മലയാളി പ്രവാസിയെ കൂടി ഭാഗ്യം കടാക്ഷിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സര്‍പ്രൈസ് ഡ്രോയില്‍ ഇന്നലെ നടന്ന നറുക്കെടുപ്പില്‍ വെച്ചാണ് പ്രവാസിയായ അബ്ദുള്‍ ഗഫൂര്‍ കുന്നത്തകത്തിനെ ഭാഗ്യം കടാക്ഷിച്ചത്.

ഓഡി Q73.0 ആഡംബര കാറാണ് വിജയിക്ക് സമ്മാനമായി ലഭിച്ചത്. 50 ലക്ഷം രൂപ വില വരുന്ന കാറാണ് ഇദ്ദേഹത്തിന് സ്വന്തമായത്. 51 വയസ്സുകാരനായ അബ്ദുള്‍ ഗഫൂര്‍ കഴിഞ്ഞ 30 വര്‍ഷമായി ദുബായില്‍ ഒരു കമ്പനിയില്‍ ജോലി നോക്കി വരികയാണ്.

ദുബായ് ഡ്യൂട്ടി ഫ്രി നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള ഇദ്ദേഹം ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് എടുത്തത്. Q735 സീരീസിലുള്ള 1681 ാം നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ പുരുഷ വിഭാഗത്തിലെ ഫൈനല്‍ മത്സരങ്ങളോട് അനുബന്ധിച്ചായിരുന്നു ദുബായ് ഡ്യൂട്ടി ഫ്രി ഈ നറുക്കെടുപ്പ് സംഘടിപ്പിച്ചത്. ടൂര്‍ണ്ണമെന്റില്‍ ജേതാവായ സ്പാനിഷ് താരം റോബര്‍ട്ടോ ബാറ്റിസ്റ്റാ അഗത്താണ് നറുക്കെടുപ്പിലൂടെ ലക്കി ഡ്രോയുടെ വിജയിയെ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here