പ്രബിന്‍ നേടിയത് ആറരക്കോടി

ദുബായ് : ഗള്‍ഫില്‍ മലയാളികളെ തേടി കോടികളുടെ ഭാഗ്യമെത്തുന്നത് തുടരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പില്‍ മലയാളിയായ പ്രബിന്‍ തോമസ് ആറരക്കോടിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹനായി. കേരളത്തില്‍ ഐടി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനക്കാരനാണ് പ്രബിന്‍.

ഒരു മില്യണ്‍ യുഎസ് ഡോളറാണ് സമ്മാനത്തുക. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറുമ്പോള്‍ 6,49,95,000 വരും. 265 സീരീസിലെ 0471 എന്ന ടിക്കറ്റിനാണ് സമ്മാനം. ഓണ്‍ലൈന്‍ വഴിയായിരുന്നു ഭാഗ്യ പരീക്ഷണം.

ആദ്യ ശ്രമത്തില്‍ തന്നെ ആറരക്കോടി യുടെ ഭാഗ്യമെത്തുകയും ചെയ്തു. നാട്ടില്‍വെച്ച് ലോട്ടറിയെടുക്കാറുണ്ട് നാല്‍പ്പതുകാരനായപ്രബിന്‍. അതേസമയം വിദേശ ടിക്കറ്റില്‍ ആദ്യമായി ഭാഗ്യം പരീക്ഷിച്ചപ്പോള്‍ അമ്പരപ്പിക്കുന്ന സമ്മാനം പ്രബിനെ തേടിയെത്തുകയും ചെയ്തു.

ബിസിനസ് വിപുലപ്പെടുത്തുകയും ഒരു സോഫ്റ്റ് വെയര്‍ കമ്പനി തുടങ്ങുകയുമാണ് ലക്ഷ്യമെന്ന് ഇയാള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ രണ്ടാംദിനമാണ് ഗള്‍ഫില്‍ മലയാളിക്ക് കോടികളുടെ ഭാഗ്യം കൈവരുന്നത്. കഴിഞ്ഞദിവസം അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയില്‍ തിരുവനന്തപുരം സ്വദേശിക്ക് 12 കോടി രൂപ അടിച്ചിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here