ദുബായ് : ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ സന്തീഷ് കുമാര്‍ എന്ന ഇന്ത്യന്‍ സ്വദേശിക്ക് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം. അതായത് ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് ആറരക്കോടിയോളം രൂപ വരും.
1999 ല്‍ ദുബായ് ഡ്യൂട്ടി ഫ്രീ മില്യണയര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം ഇത്രയും വലിയ തുകയ്ക്ക് അര്‍ഹനാകുന്ന 125 ാമത്തെ ഇന്ത്യക്കാരനാണ് സന്തീഷ് കുമാര്‍. എന്നാല്‍ അധികൃതര്‍ക്ക് ഇതുവരെ ഇദ്ദേഹത്തെ ബന്ധപ്പെടാനായിട്ടില്ല. അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
അതേസമയം രണ്ട് മലയാളികളെയും ഭാഗ്യം കടാക്ഷിച്ചു. 64 കാരനായ മുഹമ്മദ് കുട്ടിക്ക് ബിഎംഡബ്ല്യു കാര്‍ സമ്മാനമായി ലഭിച്ചു. 640i ഗ്രാന്‍ ടുറിസ്മോ മോഡലാണ് ഇദ്ദേഹത്തിന് ലഭിക്കുക.
ഇദ്ദേഹം ഷാര്‍ജയില്‍ ബിസിനസ് നടത്തിവരികയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇടക്കിടെ പങ്കാളിയാകാറുണ്ട്. ഇദ്ദേഹത്തെ കൂടാതെ മലയാളിയായ രജനി സിബിക്ക് ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ മോട്ടോര്‍ബൈക്കാണ് സമ്മാനം.
സ്കൂള്‍ ബസിലെ കണ്ടക്ടറായാണ് രജനി ഇവിടെ ജോലി ചെയ്യുന്നത്. ബൈക്ക് സമ്മാനമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് രജനി പറഞ്ഞു. ഇവര്‍ ഇതാദ്യമായാണ് ടിക്കറ്റെടുക്കുന്നത്.
കൂടുതല്‍ ചിത്രങ്ങള്‍ …