മലയാളി യുവതിയെ കൊന്ന് കുഴിച്ചുമൂടി

ഷാര്‍ജ: മലയാളി യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു. ഷാര്‍ജയിലെ മൈസലോണ്‍ മേഖലയിലെ വീടിനുള്ളില്‍ നിന്നാണ് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുന്‍പാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കുടുംബവഴക്കിനെ തുടര്‍ന്നു ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നിട് ഇയാള്‍ തന്നെയാണ് മൃതദേഹം കുഴിച്ചുമൂടിയതെന്നും അന്വേഷണത്തില്‍ വൃക്തമായി. മലയാളിയായ ഭര്‍ത്താവ് കേരളത്തിലേക്ക് കടന്നതായാണ് സൂചന.
വീടിന് മുന്‍പില്‍ ‘വാടകയ്ക്ക്’ എന്ന ബോര്‍ഡ് തൂക്കിയിട്ട് ഇയാള്‍ രണ്ട് മക്കള്‍ക്കൊപ്പമാണ് കേരളത്തിലേക്ക് കടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഫോറന്‍സിക് വിദഗ്ധരും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
ദുര്‍ഗന്ധം വരുന്ന സ്ഥലം പൊലീസ് നായയുടെ സഹായത്തോടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് അവിടം കുഴിച്ച് യുവതിയുടെ അഴുകിയ ശരീരം പുറത്തെടുത്തു. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് ലാബിലേക്കു മാറ്റി. അതേസമയം കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിന് മറ്റൊരു ഭാര്യ കൂടിയുണ്ടെന്ന് പൊലീസ് കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here