ഈ യുവരാജാവ് ചില്ലറക്കാരനല്ല;അവര്‍ക്കായി തന്റെ കൊട്ടാരം തന്നെ തുറന്ന് കൊടുത്തിരിക്കുകയാണ്

വഡോദര : ഗുജറാത്ത് രാജ്പിപാലയിലെ രാജകുടുംബാംഗമാണ് മാനവേന്ദ്ര സിംഗ് ഗോഹില്‍. അതായത് നിലവിലെ യുവരാജാവ്. സ്വവര്‍ഗാനുരാഗിയാണ് താനെന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരു പക്ഷേ ഇന്ത്യയിലെ ഏക രാജകുടുംബാംഗവും ഇദ്ദേഹമാണ്. തന്റെ ഹനുമന്തേശ്വര്‍ കൊട്ടാരം ഭിന്നലിംഗക്കാര്‍ക്കായി തുറന്നുകൊടുത്ത് അപൂര്‍വ മാതൃകയായി വാര്‍ത്താ കേന്ദ്രമാവുകയാണ് ഇദ്ദേഹം. സ്വവര്‍ഗാനുരാഗികള്‍ക്ക് തങ്ങളുടേതായ രീതിയില്‍ വൈവിധ്യമാര്‍ന്ന ജീവിതോപാധികളുമായി മുന്നോട്ടുപോകാനുള്ള അവസരമാണ് ഇദ്ദേഹം ഒരുക്കുന്നത്. അവഗണന നേരിടുന്ന എല്‍ജിബിടി സമൂഹത്തിന് സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കാന്‍ തണലാവുകയാണ് ഇദ്ദേഹം.അദ്ദേഹത്തിന്റെ ലക്ഷ്യ ട്രസ്റ്റ് മുഖേനയാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പാക്കുന്നത്. സമൂഹത്തില്‍ അരിക് വല്‍ക്കരിക്കപ്പെടുകയാണ് ഭിന്നലൈംഗിക സമൂഹം. പലരും തൊഴിലില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഉഴലുകയാണ്. കൂടാതെ പലയിടങ്ങളിലും ഇവര്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്നു. ഇവരുടെ സംരക്ഷണത്തിനായി ആരും രംഗത്തുവരുന്നുമില്ല. ഇത്തരം അവഗണനകള്‍ ട്രാന്‍സ്‌ജെന്‍ഡേര്‍സിന് നേരെ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് ഇവരെ ലക്ഷ്യ ട്രസ്റ്റ് ഏറ്റെടുക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കുന്നു. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ്, താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള മാനവേന്ദ്ര സിംഗിന്റെ ലക്ഷ്യം.അതേസമയം സ്വവര്‍ഗാനുരാഗം കുറ്റകരമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കുമെന്ന പ്രതീക്ഷയിലാണ് ഈ സമൂഹം.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here