ഇ​ൻ​ഡി​ഗോ-​വ്യോ​മ​സേ​ന വി​മാ​ന​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ

ചെന്നൈ: ആകാശത്ത് വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തി, തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്‍ഡിഗോ വിമാനവും ഇന്ത്യന്‍ വ്യോമസേന വിമാനവുമാണ് നേര്‍ക്കുനേര്‍ എത്തിയത്.

ഇന്‍ഡിഗോ പൈലറ്റ് വിമാനം സുരക്ഷിതമായ അകലത്തിലേയ്ക്ക് ഉയര്‍ത്തിയതാണ് അപകടം ഒഴിവാകാന്‍ കാരണമായത്. ചെന്നൈയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.49നായിരുന്നു സംഭവം.

ഇരു വിമാനങ്ങളും 300 അടി അകലത്തിലാണ് പറന്ന് മാറിയത്. കോക്പിറ്റിലെ ഓട്ടോ ജനറേറ്റഡ് സംവിധാനത്തിന്റെ സഹായത്തില്‍ സന്ദേശം ലഭിച്ചതോടെ പൈലറ്റ് അപകടം ഒഴിവാക്കുകയായിരുന്നു. ഇന്‍ഡിഗോ സംഭവം സ്ഥിരീകരിച്ചു. എന്നാല്‍ വ്യോമസേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here