കൊടും തണുപ്പിലും യോഗാദിനം ആചരിച്ച് സൈനികര്‍

ഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിപുലമായ പരിപാടികള്‍ അരങ്ങേറുമ്പോള്‍ കൊടും തണുപ്പില്‍ സൈനികര്‍ സൂര്യനമസ്‌കാരം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. ഐടിബിപിയിലെ സൈനികരാണ് കൊടും തണുപ്പില്‍ യോഗ ചെയ്ത് യോഗാദിനം ആചരിച്ചത്.

ഭൂമിയില്‍ നിന്നും 1800 അടി ഉയരത്തില്‍ ലഡാക്കില്‍ കോച്ചിപിടിക്കുന്ന കൊടുംതണുപ്പുള്ള ഇവിടെ സൂര്യനമസ്‌കാരം ചെയ്താണ് നമ്മുടെ സൈനികര്‍ യോഗയെ ആദരിക്കുന്നത്. ഇതില്‍ നിന്നും അവര്‍ ലോകത്തിന് നല്‍കുന്ന സന്ദേശമേന്തെന്നാല്‍ പരിസ്ഥിതി ഏതുമാകട്ടെ നമ്മള്‍ക്ക് യോഗ ചെയ്യാവുന്നതെയുള്ളൂ എന്നതാണ്. ചുറ്റുംകിടക്കുന്ന മഞ്ഞുകട്ടകള്‍ കാണുമ്പോള്‍ തന്നെ നമുക്ക് മനസിലാക്കം എത്രത്തോളം തണുപ്പ് അവിടെയുണ്ടെന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here