പെരുമ്പാമ്പിന് പുറത്തിരുന്ന് കളിക്കുന്ന കുട്ടികള്‍

ജക്കാര്‍ത്ത: പെരുമ്പാമ്പിന്റെ പുറത്തിരുന്ന് കളിക്കുന്ന കുട്ടികളുടെ വീഡിയോ വൈറലാകുന്നു. മനുഷ്യരെ അനായാസം അകത്താക്കാന്‍ വലിപ്പമുള്ള പെരുമ്പാമ്പിന്റെ മുകളിലിരുന്നാണ് കുട്ടികള്‍ വണ്ടിയോടിച്ച് കളിക്കുന്നത്. ഇത്രയും അപകടകരമായ സാഹചര്യത്തില്‍ കുട്ടികളെ വിട്ട മാതാപിതാക്കള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഇന്‍ഡോനേഷ്യയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ മുപ്പത് ലക്ഷത്തിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു. രണ്ട് കുട്ടികള്‍ കയറിയിരുന്നിട്ടും അനായാസം മുന്നോട്ട് ഇഴയാന്‍ പാമ്പിന് സാധിക്കുന്നുണ്ട്. അത്രയ്ക്കും വലിപ്പവും കരുത്തുമുള്ള പാമ്പിനൊപ്പമാണ് കുട്ടികളെ കളിക്കാന്‍ അനുവദിച്ചിട്ടുള്ളത്. ഒരുദിവസം ഈ കുട്ടികള്‍ പാമ്പിന്റെ വയറ്റിലെത്തിയാല്‍ മാതാപിതാക്കള്‍ സ്വയം പഴിച്ചാല്‍ മതിയാകുമെന്ന് സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.

സംഭവത്തിന്റെ ഭീകരത മനസിലാക്കാതെയാണ് മാതാപിതാക്കള്‍ കുട്ടികളെ പെരുമ്പാമ്പിനൊപ്പം കളിക്കാന്‍ വിട്ടതെന്നാണ് സോഷ്യല്‍മീഡിയയിലുയരുന്ന വിമര്‍ശനത്തില്‍ പലരും അഭിപ്രായപ്പെടുന്നത്. വളര്‍ത്തുന്ന പാമ്പാണെങ്കിലും അതിന്റെ വന്യസ്വഭാവം പോകില്ലെന്നും ഏതുനിമിഷവും അപകടത്തിന് സാധ്യതയുണ്ടെന്നും മറ്റു ചിലര്‍ മുന്നിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here