സിഗരറ്റ് വലിക്കുന്ന മനുഷ്യക്കുരങ്ങ്

ഇന്തോനേഷ്യ :മൃഗശാലയിലിരുന്ന് സിഗരറ്റ് വലിക്കുന്ന മനുഷ്യക്കുരങ്ങിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. ഇന്തോനേഷ്യയിലെ ബാന്ദൂങ് മൃഗശാലയില്‍ വെച്ചാണ് ഒരു മനുഷ്യക്കുരങ്ങ് സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. കാണികളില്‍ ഒരാള്‍ മനുഷ്യക്കുരങ്ങിന്റെ കൂട്ടിലേക്ക് കത്തിച്ച സിഗരറ്റ് കുറ്റി എറിഞ്ഞ് നല്‍കി. ഇത് തപ്പിയെടുത്ത മനുഷ്യക്കുരങ്ങ് വളരെ ചിരപരിചതമെന്ന വണ്ണം സിഗരറ്റ് വലിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണാനാവുക.

ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ബാന്ദൂങിലെ മൃഗശാലയ്ക്ക് നേരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുയരുന്നത്. മൃഗശാലയിലെ സുരക്ഷാ ജീവനക്കാരന്‍ ബാത്ത് റൂമില്‍ പോയ സമയമാണ് കാണി സിഗരറ്റ് കുറ്റി എറിഞ്ഞ് നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബാന്ദുങ് മൃഗശാലയില്‍ ജീവികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും നേരത്തേ തന്നെ പരാതികളുണ്ടായിരുന്നു.

This orang utan at Bandung Zoo is given a cigarette by ignorant visitors. Visitors do not know how to deal with animals, but the lack of supervision by zoo management is equally lacking, and is one of the issues which must be addressed. Indonesia desparately needs animal welfare standards in its zoos.Video footage captured on March 4th, 2018—————— Orang utan di Kebun Binatang Bandung ini diberi rokok oleh pengunjung yang bodoh. Pengunjung tidak tahu bagaimana cara menangani hewan, namun kurangnya pengawasan oleh pengelola kebun binatang adalah juga sebuah persoalan, dan merupakan salah satu isu yang harus diatasi. Indonesia saat ini membutuhkan standar kesejahteraan hewan di kebun binatangnya.Rekaman video diambil pada 4 Maret 2018

Marison Gucianoさんの投稿 2018年3月5日(月)

LEAVE A REPLY

Please enter your comment!
Please enter your name here