4 മാസം പ്രായമുള്ള കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചു

ജയ്പൂര്‍: നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ വയറിനുമേലെ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് വച്ചു. രാജസ്ഥാനിലെ ഭില്‍വാരയിലെ രാമഖേഡ ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിന്റെ ചുമയും പനിയും ഭേദമാക്കാനാണ് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് വച്ചത്.

കുഞ്ഞിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഭില്‍വാരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പേ പൊള്ളലേറ്റ കുഞ്ഞിനെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അന്ധവിശ്വാസത്തിന്റെ പേരിലാണ് പിഞ്ചുകുഞ്ഞിന്റെ നേരെ ഈ അക്രമം നടന്നത്. ജന്മനാ ഹൃദ്‌രോഗമുള്ള കുഞ്ഞിന് ന്യൂമോണിയയും ബാധിച്ചിരുന്നു. കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

ചുമയും പനിയും ഭേദപ്പെടുത്താന്‍ പൊള്ളലേല്‍പ്പിക്കുക എന്നത് ഭില്‍വാര ജില്ലയില്‍ പതിവ് സംഭവമാണ്. ഈ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ സംഭവമല്ല ഇത്.

ശിശു സംരക്ഷണ സമിതി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഇതേപോലെ പൊള്ളലേല്‍പ്പിച്ച പത്തുവയസ്സുകാരി മരണപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here