ദേശീയ പാതയില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേരുടെ നില ഗുരുതരം

ഉഡുപ്പി :ദേശീയ പാതയില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന അപകടം നടന്നത്.ഞായറാഴ്ച രാവിലേ , നിറ്റൂരിലെ ദേശീയ പാത 66 ലെ ഒരു സിഗ്നലില്‍ വെച്ചാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ച് കടക്കുവാന്‍ ശ്രമിച്ച ബൈക്കിനെ എതിരെ വന്ന ഇന്നോവ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന മൂന്ന് പേര്‍ റോഡിനരികിലേക്ക് തെറിച്ച് വീണു. ഉഡുപ്പി ജില്ലയിലെ കൊടംകൂര്‍ സ്വദേശികളായ ദീപക്, ബാബു, അവിനാശ് എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.സംഭവത്തില്‍ ഇന്നോവ കാര്‍ ഡ്രൈവര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇദ്ദേഹത്തേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here