പ്രവാസികള്‍ക്ക് നാട്ടില്‍ ഇന്‍ഷുറന്‍സ്

ദുബായ് : യുഎഇയിലെ ഇന്ത്യന്‍ പ്രാവാസികള്‍ക്ക് നാട്ടില്‍ മൈ ഇന്ത്യ കെയര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ. യുഎഇ ആസ്ഥാനമായുള്ള ഗര്‍ഗാഷ് ഇന്‍ഷുറന്‍സ് സര്‍വീസസ്,നാഷണല്‍ തകാഫുല്‍ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.

55 വയസ്സുവരെ പ്രായമുള്ള യുഎഇയില്‍ കഴിയുകയും ജോലിയെടുക്കുകയും ചെയ്യുന്ന ഇന്ത്യക്കാരെ മുന്‍നിര്‍ത്തിയാണ് പദ്ധതി. പ്രതിവര്‍ഷം 311 ദിര്‍ഹം മുതലുള്ള പോളിസികളാണ് ലഭ്യമാക്കുന്നത്.

പ്രവാസികളുടെ ഭാര്യമാര്‍, 24 വയസ്സിന് താഴെയുള്ള മക്കള്‍ എന്നിവര്‍ക്കും പങ്കാളികളാം. ഇന്ത്യയിലെ അയ്യായിരം മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ചികിത്സാ പരിരക്ഷ ഉറപ്പുവരുത്താം.

ഓണ്‍ലൈന്‍ വഴി പദ്ധതിയില്‍ ചേരാന്‍ അവസരമുണ്ട്. വിദേശത്തുനിന്ന് മടങ്ങുമ്പോള്‍ പലപ്പോഴും വയസ്സ്, ആരോഗ്യാവസ്ഥ എന്നിവ സംബന്ധിച്ചുള്ള ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാതെ പോകുന്ന സാഹചര്യമുണ്ട്.

ഇത്തരം സങ്കീര്‍ണ്ണതകളില്ലാതെ സഹായം ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here