കടുവക്കുഞ്ഞിനെ കൊറിയറയച്ച നിലയില്‍

മെക്‌സിക്കോ : കടുവക്കുഞ്ഞിനെ നിയമവിരുദ്ധമായി പെട്ടിയിലടച്ച് കൊറിയര്‍ ചെയ്ത നിലയില്‍ കണ്ടെത്തി. മെക്‌സിക്കോയിലെ ജാലിസ്‌കോയിലാണ് സംഭവം. ട്‌ലാക്യുപാക്യു സെന്‍ട്രല്‍ ബസ് സ്റ്റേഷനിലെ തപാല്‍ ഓഫീസില്‍വെച്ചാണ് കൊറിയറിലുള്ളത് കടുവക്കുഞ്ഞാണെന്ന് വ്യക്തമാകുന്നത്.

ബംഗാള്‍ കടുവ ഇനത്തിലുള്ള രണ്ട് മാസം പ്രായം മാത്രമുള്ള കുഞ്ഞിനെ നീല നിറത്തിലുള്ള പ്ലാസ്റ്റിക് പെട്ടിയില്‍ മയക്കിക്കിടത്തിയ നിലയിലായിരുന്നു. ബോക്‌സിലേക്ക് വായുപ്രവേശിക്കാനുള്ള ദ്വാരമുണ്ട്. ജാലിസ്‌കോ സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനമായ ക്വറേറ്ററോയിലേക്കാണ് ഇതിനെ കൊറിയര്‍ അയച്ചത്.

എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ മെക്‌സിക്കോ പൊലീസ് പുറത്തുവിട്ടിട്ടില്ല. നിര്‍ജലീകരണമല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും കടുവക്കുഞ്ഞിനില്ല. തപാല്‍ ഓഫീസിലെ നായ മണം പിടിച്ചാണ് ഇതിനെ കണ്ടെത്തിയത്.

നായയുടെ മണം പിടിക്കലിലെ സൂചനകളില്‍ നിന്ന്, അസ്വാഭാവികമായ എന്തോ വസ്തുവാണ് പെട്ടിയിലെന്ന് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി.ഇതോടെ സുരക്ഷാ ജീവനക്കാര്‍ പെട്ടി തുറന്ന് പരിശോധിച്ചു. അപ്പോഴാണ് രണ്ട് മാസം പ്രായമുള്ള മൃഗത്തെ കണ്ടെത്തെിയത്.

ഒടുവില്‍ ഇതിനെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിന്റെ ചിത്രങ്ങള്‍ മെക്‌സിക്കോ പൊലീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

Con apoyo de oficiales caninos, integrantes de la División de Fuerzas Federales detectaron una caja de plástico con…

Policía Federal de Méxicoさんの投稿 2018年2月7日(水)

LEAVE A REPLY

Please enter your comment!
Please enter your name here