‘ഡാന്‍സിങ് അങ്കിളി’ നെ തേടി പുതിയ പദവി

ഭോപ്പാല്‍: സോഷ്യല്‍മീഡിയയെ ഇളക്കിമറിച്ച ഒന്നായിരുന്നു സഞ്ജീവ് ശ്രീവാസ്തവ എന്ന ഇലക്ട്രോണിക് പ്രൊഫസറുടെ ഡാന്‍സ്. പ്രൊഫസര്‍ കളിച്ച ഡാന്‍സ് വീഡിയോ ഒറ്റ രാത്രി കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇപ്പോഴിതാ ‘ഡാന്‍സിങ് അങ്കിളി’നെ തേടി പുതിയ ഒരു പദവി എത്തിയിരിക്കുന്നു.

മധ്യപ്രദേശിലെ വിദിഷ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയാണ് നാല്‍പ്പത്തിയാറുകാരനായ ഇദ്ദേഹത്തെ തേടിയെത്തിയത്. ബന്ധുവിന്റ വിവാഹവിരുന്നിനിടെ നടന്‍ ഗോവിന്ദയുടെ ഡാന്‍സ് അനുകരിച്ച് ഇദ്ദേഹം നടത്തിയ പ്രകടനം ആരോ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

പിന്നീട് ഒറ്റ രാത്രി കൊണ്ടാണ് ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ‘ഡാന്‍സിങ് അങ്കിളി’ നെ ഏറ്റെടുത്തത്. വീഡിയോ വൈറലായതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, നടി രവീണ ടണ്ടന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് സഞ്ജീവിന് അഭിനന്ദനവുമായി എത്തിയത്.

”ആരാണ് വീഡിയോ എടുത്തതെന്ന് അറിയില്ല, ആരായാലും അവരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. 1982 മുതല്‍ ഡാന്‍സ് കളിക്കുമായിരുന്നു. ഗോവിന്ദയാണ് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ്. ഇനി തനിക്ക് കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു”. സഞ്ജീവ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here