മോസ്കോ : 71 പേര് കൊല്ലപ്പെടാനിടയായ റഷ്യന്‍ വിമാനാപകടത്തിന്റെ കാരണങ്ങള്‍ ചുരുളഴിക്കാന്‍ അന്വഷണ ഉദ്യോഗസ്ഥര്‍. സാങ്കേതികത്തകരാര്‍, പൈലറ്റിനുണ്ടായ പിഴവ്, പ്രതികൂല കാലാവസ്ഥ, ഈ മൂന്ന് സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
74 ഏക്കറോളം വരുന്ന വനപ്രദേശത്താണ് വിമാനം കത്തിയമര്‍ന്ന് പതിച്ചത്. വിമാനത്തിലുണ്ടായിരുന്ന 71 പേരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ മഞ്ഞില്‍ പുതഞ്ഞനിലയിലാണ്. ഇതുവരെ പുറത്തെടുത്ത മൃതദേഹങ്ങളില്‍
മൂന്ന് എണ്ണം കുട്ടികളുടേതാണ്. അഞ്ചുവയസ്സുള്ള കുട്ടിയുടേത് അടക്കമാണിത്.
#6W703: First VIDEO from Russian plane crash site emerges online https://t.co/vjI0L0cHCj pic.twitter.com/Gc1fQN5OAR
— RT (@RT_com) February 11, 2018
വിമാനത്തിന്റെ രണ്ട് ബ്ലാക് ബോക്സുകളില്‍ ഒരെണ്ണം കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് അപകടകാരണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. മരിച്ചവരില്‍ 60 ഓളം പേരും ഓര്‍സ്കിലേക്ക് യാത്ര ചെയ്യുന്നവരാണ്. 65 യാത്രക്കാരും 6 ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.
സറാടോവ് എയര്‍ലൈന്‍സിന്റെ ആന്റനോവ് എഎന്‍ 148 വ്യോമ വാഹനമാണ് ദുരന്തത്തില്‍പ്പെട്ടത്.പ്രാദേശിക സമയം രാവിലെ 11. 22 നാണ് ദോമജിയദവ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. യാത്ര 5 മിനിട്ട് പിന്നിട്ടപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി.
തുടര്‍ന്ന് ഉടന്‍ വിമാനം താഴേക്ക് കൂപ്പുകുത്തുകയുമായിരുന്നു.ആകാശത്ത് നിന്ന് കത്തിയാണ് വിമാനം താഴേക്ക് പതിച്ചതെന്ന് അര്‍ഗുനോവോ ഗ്രാമവാസികള്‍ അറിയിച്ചു.ആഭ്യന്തര വിമാന കമ്പനിയാണ് സറാടോവ്. ഒരു ഉക്രേനിയന്‍ കമ്പനിയാണ് വിമാനം നിര്‍മ്മിച്ചത്.വിമാനത്തിന് 6 വര്‍ഷത്തെ പഴക്കമുണ്ട്.