മൂന്നാം തവണയും കപ്പില്‍ മുത്തമിട്ട് ചെന്നൈ

മുംബൈ: വാങ്കെടെയില്‍ നടന്ന ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലെ കലാശപ്പോരാട്ടത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്നാം കിരീടത്തില്‍ മുത്തമിട്ടു. സെഞ്ചുറി നേടിയ ഷെയിന്‍ വാട്‌സന്റെ ബാറ്റിങ് മികവിലാണ് ധോണിപ്പട മുംബൈ ഇന്ത്യന്‍സിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയത്.

ടോസ് നേടിയ ചെന്നെ സണ്‍റൈസേഴ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് അടിച്ചെടുത്ത 179 റണ്‍സിന്റെ വിജയലക്ഷ്യം ചെന്നൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു. 57 പന്തില്‍ 117 റണ്‍സെടുത്ത വാട്‌സനാണ് ടോപ് സ്‌കോറര്‍.

ഷെയ്ന്‍ വാട്‌സണ്‍ (117), സുരേഷ് റെയ്‌ന (32), ഫാഫ് ഡു പ്ലെസിസ് (10), അംമ്പാട്ടി റായ്ഡു (16) എന്നിവരാണ് ചെന്നൈ നിരയില്‍ ബാറ്റിങിനിറങ്ങിയത്. അതേസമയം നായകന്‍ കെയ്ന്‍ വില്യംസണിന്റേയും യുസഫ് പഠാന്റേയും മികച്ച ബാറ്റിങ്ങാണ് സണ്‍റൈസേഴ്‌സിനെ ഭേദപ്പെട്ട നിലിയില്‍ എത്തിച്ചത്.

വില്യംസണ്‍ 36 പന്തില്‍ 47 റണ്‍സെടുത്തു. യൂസഫ് പഠാന്‍ 25 പന്തില്‍ 45 റണ്‍സെടുത്തു. 5 പന്തില്‍ 5 റണ്‍സെടുത്ത് ഗോസാമിയാണ് ഹൈദരാബാദ് നിരയില്‍ ആദ്യം പുറത്തായത്. എട്ടാമത്തെ ഓവറില്‍ ടീം സ്‌കോര്‍ 64ലെത്തി നില്‍ക്കെ ശിഖര്‍ ധവാന്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ പുറത്തായി. 2016ലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സിനെതിരെ മികച്ച ബാറ്റിങ് കാഴ്ചവെച്ചാണ് ചെന്നൈ ഇന്ന് കപ്പ് സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here