ടെഹ്റാന് : 65 യാത്രക്കാരുമായി ഇറാനില്‍ വിമാനം തകര്‍ന്നുവീണു. ടെഹ്റാനില്‍ നിന്ന് ഇറാനിലെ തന്നെ യാസൂജിയിലേക്ക് തിരിച്ച ആസിമാന്‍ എയര്‍ലൈനാണ് അപടത്തില്‍പ്പെട്ടത്. എടിആര്‍ 72 വിമാനം അടിയന്തര ലാന്‍ഡിങ്ങിനിടെ തകരുകയായിരുന്നു.പ്രാദേശിക സമയം രാവിലെ അഞ്ചിനാണ് വിമാനം പറന്നുയര്‍ന്നത്.
20 മിനിട്ടിന് ശേഷം എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി. തുടര്‍ന്ന് ഒരു പുല്‍മൈതാനിയില്‍ അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ചതും ദുരന്തത്തില്‍ കലാശിച്ചു. ഇസ്ഫഹാന് പ്രവിശ്യയ്ക്ക് തെക്ക് ഭാഗത്ത് പര്‍വത മേഖലയിലാണ് വിമാനം തകര്‍ന്ന് പതിച്ചത്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഒറ്റപ്പെട്ട മേഖലയായതിനാല്‍ സുരക്ഷാസേനയ്ക്കും കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഇവിടേക്ക് എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ആസിമാന്‍ വിമാനത്തില്‍ ജീവനക്കാരടക്കം 65 പേര് ണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞയാഴ്ച റഷ്യയിലുണ്ടായ വിമാനാപകടത്തില്‍ 73 പേര് തല്‍ക്ഷണം കൊല്ലപ്പെട്ടിരുന്നു.