നഗ്ന ബീച്ച് തുറക്കുന്നതെപ്പോഴെന്ന് പ്രഖ്യാപിച്ച് അധികൃതര്‍

അയര്‍ലന്റ്: അവധി ദിനങ്ങളില്‍ ബീച്ചുകളില്‍ ഉല്ലാസം കണ്ടെത്തുന്നവരാണ് വിദേശികളില്‍ അധികവും. വിശ്രമിക്കാനെത്തുന്നവരും കുളിക്കാനിറങ്ങുന്നവരും ഒക്കെയായി നിരവധി പേരാണ് ബീച്ചുകള്‍ തെരഞ്ഞെടുക്കുക.

തിരയില്‍ കുളിക്കാനും വെയിലുകൊള്ളാനും എല്ലാം. എന്നാല്‍ സഞ്ചാരിക്ക് നഗ്‌നനായി നടക്കുവാനും കടലില്‍ ഇറങ്ങാനും എല്ലാം സ്വതന്ത്ര്യമുള്ള ബീച്ചുകളുമുണ്ട്. അയര്‍ലന്റിലെ ആദ്യ ഔദ്യോഗിക നഗ്‌ന ബീച്ച് അടുത്ത മാസം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുമെന്ന് റിപ്പോര്‍ട്ട്.

ബീച്ചിനടുത്തുള്ള സ്ഥലങ്ങളില്‍ അധികൃതര്‍ ഇതിനോടകം നോട്ടീസും പതിച്ച് കഴിഞ്ഞു. നഗ്‌നരായി ബീച്ചില്‍ ചുറ്റിത്തിരിയുന്ന സഞ്ചാരികളെ കണ്ടാല്‍ ഞെട്ടരുതെന്നും പോസ്റ്ററില്‍ പറയുന്നു.

ലോകത്തിലെ വിവിധ കോണുകളില്‍ പ്രശസ്തമായ നഗ്ന ബീച്ചുകള്‍ ഉണ്ട്. അയര്‍ലന്റില്‍ ഇത് ആദ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇങ്ങനെയൊരു ബീച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here