രോഗം വെളിപ്പെടുത്തി ഇര്‍ഫാന്‍

മുംബൈ :ഏറെ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ തന്റെ രോഗം വെളിപ്പെടുത്തി ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ രംഗത്ത്. തനിക്ക് പിടിപെട്ടിരിക്കുന്നത് ‘ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍’എന്ന അപൂര്‍വ രോഗമാണെന്ന് നടന്‍ വെളിപ്പെടുത്തി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രോഗത്തിന്റെ വിവരം നടന്‍ പുറത്ത് വിട്ടത്.

‘അപ്രതീക്ഷിതമായ സംഭവങ്ങളാണ് നമ്മുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചതും അതാണ്. വളരെ വിഷമത്തോടെയാണ് ഈ രോഗം പിടിപ്പെട്ടെന്ന കാര്യം അംഗീകരിച്ചതെങ്കിലും ചുറ്റുമുള്ളവരുടെ പിന്തുണയും സ്‌നേഹവും തന്നില്‍ പ്രതീക്ഷകള്‍ വളര്‍ത്തുകയാണെന്നും’ നടന്‍ കൂട്ടിച്ചേര്‍ത്തു.

‘ഈ യാത്ര തന്നെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടു പോവുകയാണെന്നും ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായും നടന്‍ എഴുതുന്നു. തന്റെ രോഗത്തിനെ പറ്റി തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും നടന്‍ ട്വീറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

ന്യുറോ എന്നാല്‍ എല്ലായ്‌പ്പോഴും തലച്ചോറുമായി ബന്ധപ്പെട്ട് പ്രയോഗിക്കുന്ന ഒന്നല്ലെന്നും കൂടുതല്‍ അറിയണമെങ്കില്‍ ഗൂഗിളില്‍ റിസര്‍ച്ച് ചെയ്യുവെന്നും നടന്‍ ട്വീറ്റില്‍ പറയുന്നു. തനിക്ക് അപൂര്‍വ രോഗം പിടിപ്പെട്ടെന്ന് ഇര്‍ഫാന്‍ സമൂഹ മാധ്യമങ്ങളില്‍ വ്യക്തമാക്കിയതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളായിരുന്നു അദ്ദേഹത്തിന്റെ രോഗത്തെ കുറിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത് .

കുടുതല്‍ വിവരങ്ങള്‍ പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കാമെന്ന് നടന്‍ പറഞ്ഞിരുന്നു. ഇത് പോലും വക വെക്കാതെയാണ് പലരും സമൂഹ മാധ്യമങ്ങളില്‍ ഇര്‍ഫാന്റെ രോഗത്തെ കുറിച്ച്് കിംവദന്തികള്‍ അടിച്ചിറക്കിയത്. ഇതിനെല്ലാമുള്ള മറുപടിയായാണ് ഇര്‍ഫാന്റെ ഒടുവിലത്തെ ട്വീറ്റ്.

https://twitter.com/irrfank/status/974578690066669568

ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ വളരെ അപൂര്‍വമായി കാണുന്ന ഒരു തരം രോഗാവസ്ഥയാണ്. ഇത് കൂടുതലായും ശ്വാസ കോശം. ചെറുകുടല്‍, പാന്‍ക്രിയസ് എന്നിവിടങ്ങളെയാണ് ബാധിക്കുക. ഇത് പലപ്പോഴും മാരകമായേക്കാം

LEAVE A REPLY

Please enter your comment!
Please enter your name here