തനിക്ക് അപൂര്‍വ രോഗമെന്ന് ഇര്‍ഫാന്‍ ഖാന്‍

മുംബൈ: ആരാധകരെ വേദനിപ്പിക്കുന്ന ട്വീറ്റുമായി നടന്‍ ഇര്‍ഫാന്‍ ഖാന്‍. തനിക്ക് ഒരു അപൂര്‍വ്വ രോഗമുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും താരം ട്വീറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

സുഖമില്ലാത്തതിനാല്‍ കുറച്ച് നാളുകളായി സിനിമയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ‘ ജീവിതം ചിലപ്പോള്‍ അങ്ങനെയാണ്, ചില ദിവസങ്ങളില്‍ നമ്മള്‍ ഉറങ്ങി എഴുന്നേല്‍ക്കുന്നത് ഒരു ഞെട്ടലോടെയാവും. വേറിട്ട കഥകള്‍ തേടി നടക്കുമ്പോള്‍ ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല അതൊരു വേറിട്ട രോഗത്തിലേയ്ക്ക് എന്നെ കൊണ്ടെത്തിക്കുമെന്ന്.

ഞാന്‍ ഒരിക്കലും തളരില്ല. പൊരാടുക തന്നെ ചെയും. എന്റെ കുടുംബവും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്. ദയവായി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. രോഗനിര്‍ണയത്തിന് ശേഷം പത്ത് ദിവസത്തിനകം കുടുതല്‍ കാര്യങ്ങള്‍ നിങ്ങളെ ഞാന്‍ തന്നെ അറിയിക്കുന്നതാണ്, ഇര്‍ഫാന്‍ കുറിച്ചു.

യാതൊരു വിധ സിനിമാ പാരമ്പര്യവുമില്ലാത്ത ഇര്‍ഫാന്‍ ഖാന്‍ സ്വപ്രയത്‌നം കൊണ്ടും കഠിനാധ്വാനം കൊണ്ടും മികച്ച നടനെന്ന ഖ്യാതി നേടിയ പ്രതിഭയാണ്. മികച്ച നടനുള്ള ദേശീയ അവാര്‍ഡും പദ്മശ്രീയും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ഇര്‍ഫാന്റെ ട്വീറ്റ് പുറത്ത് വന്നതോടെ താരത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here