വിടി ബല്‍റാം എംഎല്‍എക്കെതിരെ സമൂഹ മാധ്യമത്തില്‍ പൊട്ടിത്തെറിച്ച് നടന്‍ ഇര്‍ഷാദ്

കോഴിക്കോട്  :എകെജി വിഷയത്തില്‍ വിടി ബല്‍റാം എംഎല്‍എക്കെതിരെ പൊട്ടിത്തെറിച്ച് നടന്‍ ഇര്‍ഷാദ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് നടന്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ വിഷയത്തില്‍ നേരത്തേയും ബല്‍റാമിനെ പരസ്യമായി ആക്ഷേപിച്ച്  ഇര്‍ഷാദ് രംഗത്ത് വന്നിരുന്നു.പുതിയ വീഡിയോയില്‍ രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് ഇര്‍ഷാദ് പ്രത്യക്ഷപ്പെടുന്നത്. പഴയ വീഡിയോയില്‍ ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞ് പോയെന്ന് പറഞ്ഞ നടന്‍ എകെജിയെ കമ്മി എന്ന് വിളിച്ച് അപമാനിച്ചതിനെതിരെ രൂക്ഷമായി പൊട്ടിത്തെറിച്ചു.

രോക്ഷാകുലനായിട്ടായിരുന്നു ഇര്‍ഷാദിന്റെ പ്രതികരണം. ആര്‍എസ്എസ്‌കാര് പോലും വിളിക്കില്ലല്ലോ എകെജിയെ കമ്മിയെന്ന്, ഇവനാര് ഡാഷ്‌മോന്‍ എകെജിയെ കമ്മിയെന്ന് വിളിക്കാനെന്നായിരുന്നു ഇര്‍ഷാദിന്റെ വാക്കുകള്‍. ഇതുവരെ ആയിരത്തിലധികം പേരാണ് ഇര്‍ഷാദിന്റെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.

എടോ..മലരാമാ… നീ ആദ്യം സഖാവ് AKG ആരാണെന്ന് പടിക്ക്.സിനിമാ നടൻ ഇര്ഷാദ്

Shoukathali Alikkalさんの投稿 2018年1月10日(水)

LEAVE A REPLY

Please enter your comment!
Please enter your name here