വസ്ത്രമുരിഞ്ഞ് യുവതിയുടെ പ്രതിഷേധം

റോം: മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിക്കെതിരെ വസ്ത്രമുരിഞ്ഞ് വനിതാ ആക്ടിവിസ്റ്റിന്റെ പ്രതിഷേധം. പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സില്‍വിയോ ബെര്‍ലുസ്‌ക്കോണിക്കെതിരെ യുവതിയുടെ പ്രതിഷേധമുണ്ടായത്.

പോളിങ് ബൂത്തിലെ മേശയുടെ മേല്‍ കയറിയായിരുന്നു പ്രതിഷേധം. സില്‍വിയോ ബൂത്തില്‍ കയറിയ ഉടന്‍ വനിതാ ആക്ടിവിസ്റ്റ് മേശയില്‍ ചാടിക്കയറുകയും അര്‍ധ നഗ്നനയായി നിന്ന് ആക്രോശിക്കുകയുമായിരുന്നു. യുവതിയെ കണ്ട സില്‍വിയോ പെട്ടെന്ന് മുഖം തിരിച്ച് പിറകോട്ട് മാറി.

നിങ്ങളുടെ കാലാവധി കഴിഞ്ഞു, നിങ്ങളുടെ സമയം പൂര്‍ത്തിയായി എന്ന് പറഞ്ഞായിരുന്നു യുവതിയുടെ പ്രതിഷേധം. ആക്രോശിച്ച് നിന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പുറത്ത് കൊണ്ടുപോയി.

2013ലെ നികുതി തട്ടിപ്പ് കേസില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന് പദവിയില്‍ തുടരാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം സില്‍വിയോ നേതൃത്വം നല്‍കുന്ന മധ്യവലത് സഖ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here