അന്തിയുറങ്ങാന്‍ ഇടമില്ലെന്ന് ജാക്കി ചാന്റെ മകള്‍

ന്യൂഡല്‍ഹി : താമസിക്കാന്‍ വീടില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ജാക്കി ചാന്റെ മകള്‍. കാമുകിക്കൊപ്പം ഒരു പാലത്തിനടിയിലാണ് താന്‍ കഴിയുന്നതെന്നും എറ്റ ഇങ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വെളിപ്പെടുത്തി.

സ്വവര്‍ഗാനുരാഗത്തെ മാതാപിതാക്കള്‍ എതിര്‍ക്കുന്നതിനാലാണ് കാമുകിക്കൊപ്പം പുറമ്പോക്കില്‍ അന്തിയുറങ്ങാന്‍ നിര്‍ബന്ധിതയായിരിക്കുന്നത്. 18 കാരിയാണ് എറ്റ ഇങ്. 30 കാരി ആന്‍ഡി ഓട്ടോമനാണ് എറ്റയുടെ കാമുകി.

തങ്ങള്‍ പൊലീസിനോട് സഹായമഭ്യര്‍ത്ഥിച്ചു. ആശുപത്രിയില്‍ അഭയം തേടി. സ്വവര്‍ഗാനുരാഗികളുടെ സംഘടനകളോടും സഹായം തേടി. എന്നാല്‍ ആരും ഞങ്ങളെ സഹായിക്കാന്‍ തയ്യാറിയില്ല. ഒരു മാസമായി ഞങ്ങള്‍ വീടില്ലാതിരിക്കുകയാണ്.

പലപ്പോഴും പാലത്തിനടിയിലും മറ്റുമാണ് അന്തിയുറങ്ങുന്നതെന്നും എറ്റ വീഡിയോയില്‍ വ്യക്തമാക്കുന്നു. ജാക്കി ചാന്, തന്റെ കാമുകിയായ, നടിയും മിസ് എഷ്യയുമായിരുന്ന എലെയ്ന്‍ യീ ലീയില്‍ ഉണ്ടായ മകളാണ് എറ്റ ഇങ്.

എലെയ്‌നുമായി ജാക്കി ചാന്‍ അകന്നുകഴിയുകയാണ്. എലെയ്‌നുമായി മകള്‍ എറ്റ വേര്‍പിരിയുകയുമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ഭാര്യയായ ജോണ്‍ ലിന്നില്‍ ചാക്കി ചാന് ജയ്‌സീ എന്നൊരു മകനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here