ഇതാണ് നാലാം പാഠം ; ഹെലികോപ്റ്റര്‍ യാത്രയില്‍ പിണറായി വിജയനെ പരിഹസിച്ച് ജേക്കബ് തോമസ് രംഗത്ത്

കൊച്ചി :ഓഖി ദുരന്ത നിവാരണ ഫണ്ട് വക മാറ്റി ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവഴിച്ചെന്ന പേരില്‍ വിവാദത്തിലകപ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പരിഹസിച്ച് സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നത്.‘പാഠം-4 ഫണ്ട് കണക്ക്’ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സഹായ ധനത്തിന്റെ വിവരങ്ങള്‍ക്ക് ചുവടിലായി ഹെലികോപ്റ്റര്‍ കമ്പനി കാത്തിരുന്നത്- 8 ലക്ഷം എന്ന് പരിഹാസ രൂപേണ എഴുതി ജേക്കബ് തോമസ് മുഖ്യമന്ത്രിയെ നൈസായി ഒന്ന് ട്രോളിയത്.

Dr.Jacob Thomas IPSさんの投稿 2018年1月9日(火)

തൃശ്ശൂരിലെ സിപിഎം സമ്മേളന വേദിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ വിമാന യാത്രയാണ് വിവാദമായത്. ഡിസംബര്‍ 26 ന് നടന്ന സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു മുഖ്യമന്ത്രി. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി ഓഖി ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് സ്വകാര്യ വിമാനത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതാണ് വിവാദമായത്.ഓഖി കേന്ദ്ര സംഘവുമായി ഉച്ച കഴിഞ്ഞ് മുഖ്യമന്ത്രിക്ക് തലസ്ഥാനത്ത്കൂടിക്കാഴ്ചയുണ്ടായിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഹെലികോപ്റ്റര്‍  മാര്‍ഗ്ഗം തിരുവനന്തപുരത്തേക്ക് പോയതെന്നാണ് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഇറക്കിയ ഉത്തരവില്‍ പറയുന്ന വിശദീകരണം. തിരുവനന്തപുരം കലക്ടറുടെ കീഴിലുള്ള ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചിട്ടുള്ളത്. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ആകാശ യാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here