നിപ്പാ വൈറസ് ഇല്ലെന്ന് ജേക്കബ് വടക്കാഞ്ചേരി

കൊച്ചി :നിപ്പാ വൈറസ് എന്നൊരു സംഭവമേയില്ലെന്നും എല്ലാം അരോഗ്യ വകുപ്പിന്റെ പൊള്ളയായ കണ്ടെത്തലുകള്‍ മാത്രമാണെന്നും പ്രശസ്ത പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കാഞ്ചേരി. എല്ലാം മരുന്നു മാഫിയകളുടെ കള്ളക്കളിയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. വൈറസ് ബാധ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കുവാന്‍ അരയും തലയും മുറുക്കി ആരോഗ്യ വകുപ്പും സര്‍ക്കാരും കേന്ദ്ര സംഘങ്ങളും പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ തീവ്രമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് ജേക്കബ് വടക്കാഞ്ചേരിയുടെ ഈ വിചിത്രമായ വാദം.

ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഇദ്ദേഹം ഈ കാര്യം ജനങ്ങളുമായി പങ്കു വെച്ചത്. എലിപ്പനി, ഡങ്കി പനി അടക്കമുള്ള എല്ലാം രോഗങ്ങള്‍ക്കും പിറകില്‍ മരുന്നു മാഫിയായാണെന്നും ഇദ്ദേഹം വാദിക്കുന്നു. പിണറായിലെ കൊലപാതകത്തില്‍ ഒരു ഉത്തരവും കിട്ടിയില്ലായിരുന്നെങ്കില്‍ അതും ചിലപ്പോള്‍ വൈറസ് ബാധയെന്ന് പറഞ്ഞേനെ എന്നും അദ്ദേഹം ആരോപിക്കുന്നു. പഴങ്ങള്‍ മാത്രം കഴിക്കുന്ന ഒരു ജീവിയില്‍ എങ്ങനെയാണ് വൈറസ് രൂപപ്പെടുക എന്ന സംശയവും അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രകടിപ്പിക്കുന്നുണ്ട്.

നോമ്പു കാലമായതിനാല്‍ രാവിലെ തയ്യാറാക്കിയ ഇറച്ചി അടങ്ങിയ ഭക്ഷണം രാത്രി കഴിക്കാന്‍ ഇടവന്നിട്ടുണ്ടോ, പിറ്റേന്ന് പുലര്‍ച്ചെ കഴിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ മരിച്ചവരുടെ വീട്ടില്‍ പോയി പരിശോധന നടത്തേണ്ടതെന്നും വടക്കാഞ്ചേരി വാദിക്കുന്നുണ്ട്. ഇത്തരം പനികളെ തങ്ങള്‍ക്ക് ഒരു പേടിയുമില്ലെന്നും ഒരു പ്രകൃതി ചികിത്സകനും ഇതു മൂലം മരണപ്പെടില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

കോഴിക്കോടുള്ള തന്റെ സംഘടനയിലെ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പേരാമ്പ്ര ഭാഗങ്ങള്‍ സന്ദര്‍ശിക്കും, താന്‍ ഇപ്പോള്‍ വിയറ്റ്‌നാമിലാണെന്നും അദ്ദേഹം പറയുന്നു. പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളില്‍ കഴിക്കുക, മാംസാഹാരങ്ങള്‍ കഴിയാവുന്നതും ഒഴിവാക്കുക, വെള്ളം ധാരാളം കുടിക്കുക എന്നിവയാണ് രോഗം വരാതിരിക്കാന്‍ ചെയ്യേണ്ടതെന്നും ജേക്കബ് വടക്കാഞ്ചേരി പറഞ്ഞു വെക്കുന്നു.

ജേക്കബ് വടക്കാഞ്ചേരിയുടെ ഫെയ്‌സ്ബുക്ക് ലൈവ്

'NIPPAM FEVER' OR PESTICIDES FEVER ?

NIPAH FEVER OR PESTICIDES FEVER ?

Jacob Vadakkancheryさんの投稿 2018年5月20日(日)

LEAVE A REPLY

Please enter your comment!
Please enter your name here