100 കാറുകള്‍ മോഷ്ടിച്ച കള്ളന്‍ ഒടുവില്‍ കുടുങ്ങി

ജയ്പൂര്‍ : നൂറ് ആഡംബര കാറുകള്‍ മോഷ്ടിച്ച ലക്ഷ്വറി കള്ളന്‍ അറസ്റ്റില്‍. ജയ്പൂര്‍, ദസ്വ സ്വദേശി രാജേഷ് മീന എന്ന രാഹുലാണ് പിടിയിലായത്. ഷിപ്ര പാത്ത് പൊലീസാണ് ഇയാളെ വലയിലാക്കിയത്.

ഇയാളില്‍ നിന്ന് മൂന്ന് കാറുകളും ഒരു ബൈക്കും പിടികൂടിയിട്ടുണ്ട്. നൂറില്‍ 60 കാറുകളും ഡല്‍ഹിയില്‍ നിന്ന് മാത്രമാണ് കവര്‍ന്നത്. 40 എണ്ണം ജയ്പൂരില്‍ നിന്നും മോഷ്ടിച്ചു.

കാറുകളുടെ അത്യാധുനിക ലോക്കടക്കം തകര്‍ക്കാനുള്ള യന്ത്രങ്ങള്‍ ഇയാളുടെ താമസ സ്ഥലത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 16 മാസത്തിനിടെയാണ് ഇയാള്‍ 100 കാറുകള്‍ മോഷ്ടിച്ചത്.

ഡല്‍ഹിയില്‍ നിന്ന് മോഷ്ടിച്ച കാറുകള്‍ ഉത്തര്‍പ്രദേശ് ഇറ്റാവയിലെ വാഹന ഡീലറിന് വില്‍ക്കുകയായിരുന്നു. ജയ്പൂരില്‍ നിന്ന് മോഷ്ടിച്ചവ രാജസ്ഥാന്‍, ഹരിയാന, ജോധ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വില്‍പ്പന നടത്തിയത്.

കാര്‍ മോഷണം സംബന്ധിച്ച് അടിക്കടി പരാതികള്‍ ഉയര്‍ന്നപ്പോള്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here