ജാന്‍വിയുടെ പിറന്നാളിന് പൊങ്കാല

മുംബൈ :അമ്മ മരിച്ച് 10 ദിവസം പോലും കഴിയുന്നതിന് മുന്‍പെ തന്റെ പിറന്നാള്‍ ദിനം ആഘോഷപൂര്‍വം കൊണ്ടാടിയ ജാന്‍വിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം. ഈയിടെ ദുബായില്‍ വെച്ച് അന്തരിച്ച, പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിനാണ് സ്വന്തം പിറന്നാള്‍ സഹോദരികള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ കടുത്ത പരിഹാസം നേരിടേണ്ടി വന്നത്.

മാര്‍ച്ച് 6ാം തീയ്യതിയായിരുന്നു ജാന്‍വിയുടെ 21 ാം പിറന്നാള്‍ ദിനം. ഈ ദിനത്തില്‍ അമ്മയുടെ ഓര്‍മ്മയ്ക്കായി മുംബൈയിലെ ഒരു അനാഥ മന്ദിരത്തിലെ അഗതികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച ജാന്‍വിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.

ഇതിന് പിന്നാലെയാണ് വീട്ടില്‍ വെച്ച് അര്‍ദ്ധ സഹോദരിമാരോടും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം ജാന്‍വി കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത്. വളരെ സന്തോഷവതികളായിട്ടായിരുന്നു ശ്രീദേവിയുടെ രണ്ട് മക്കളും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. അര്‍ദ്ധ സഹോദരികളായ സോനം കപൂറും അന്ഷുല കപൂറുമാണ് ഈ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ഇതിന് താഴെയാണ് ചിലര്‍ പരിഹാസവുമായി രംഗത്ത് വന്നത്. കുറഞ്ഞ പക്ഷം അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ അവസാനിച്ചതിന് ശേഷം 13 ാം ദിവസമെങ്കിലും പിറന്നാള്‍ ആഘോഷിച്ചാല്‍ മതിയായിരുന്നില്ലെ എന്നായിരുന്നു ഒരു യുവതിയുടെ കമന്റ്.

20 കൊല്ലമായി ജാന്‍വി കേക്ക് മുറിച്ചാകും തന്റെ പിറന്നാള്‍ ആഘോഷിച്ചിട്ടുണ്ടാവുക, ഈ ഒരു കൊല്ലമെങ്കിലും സ്വന്തം അമ്മയുടെ ഓര്‍മ്മയ്ക്ക് വേണ്ടി ഇവ ഒഴിവാക്കി കൂടെ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇത്തരത്തില്‍ നിരവധി അധിക്ഷേപ കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇതിനിടയിലും ജാന്‍വിയെ പിന്തുണച്ചും നിരവധി പേര്‍ കമന്റിടുന്നുണ്ട്.

https://instagram.com/p/Bf_fsn_FyFL/?utm_source=ig_embed

https://instagram.com/p/Bf_vaEwFGmV/?utm_source=ig_embed

 

LEAVE A REPLY

Please enter your comment!
Please enter your name here