ജാന്‍വി എത്തിയത് അമ്മയുടെ സാരിയുടുത്ത്

ന്യൂഡല്‍ഹി: ശ്രീദേവിക്ക് ലഭിച്ച മികച്ച നടിക്കുള്ള 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ ജാന്‍വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചടങ്ങില്‍ ജാന്‍വിയെത്തിയത് ശ്രീദേവിയുടെ സാരിയുടുത്തായിരുന്നു.

ശ്രീദേവിക്ക് വേണ്ടി പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയത് ഭര്‍ത്താവും, നിര്‍മ്മാതാവുമായ ബോണി കപൂറും, മക്കള്‍ ജാന്‍വി കപൂറും ഖുഷി കപൂറുമാണ്. ഐവറി നിറത്തില്‍ പിങ്ക് ബോഡറോട് കൂടിയ സാരിയായിരുന്നു ചടങ്ങില്‍ ജാന്‍വി ധരിച്ചിരുന്നത്. അടുത്ത ബന്ധുവിന്റെ വിവാഹത്തിനായി മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത സാരിയായിരുന്നു അത്.

ജാന്‍വിയെ കാണുമ്പോള്‍ ശ്രീദേവിയെ ഓര്‍മ വരുന്നുവെന്ന് ആരാധകര്‍ പറഞ്ഞു. അമ്മയെ പോലെ തന്നെ ആ സാരിയില്‍ ജാന്‍വിയും സുന്ദരിയായിരുന്നു. മനീഷ് മന്‍ഹോത്ര തന്നെയാണ് ജാന്‍വി സാരിയുടുത്ത് എത്തിയ ചിത്രം പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here