ഐപില്‍ താരലേലം: അത് ജാന്‍വിയെന്ന് പ്രീതി സിന്റ

ബംഗ്ലൂര്‍ :ഐപിഎല്‍ താരലേലം കണ്ട ഏവരുടെയും മനസ്സില്‍ നിറഞ്ഞ് നിന്ന സംശയമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന് വേണ്ടി ലേലത്തില്‍ പങ്കെടുത്ത ആ കൊച്ചു സുന്ദരി ആരായിരുന്നെന്ന്. ഒടുവില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമയും മുന്‍ ബോളിവുഡ് നടിയുമായ പ്രീതി സിന്റയാണ് ആ രഹസ്യം തന്റെ ആരാധകര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയത്.

മുന്‍ ബോളിവുഡ് നടി ജൂഹി ചൗളയുടെ മകള്‍ ജാന്‍വി മെഹ്തയായിരുന്നു ആ കൊച്ചു സുന്ദരി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രീതി തന്റെ കൂട്ടുകാരിയുടെ മകളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്. തൊട്ട് പിന്നാലെ തന്നെ ജൂഹിയും തന്റെ മകളോട് പ്രീതി സിന്റ കാണിക്കുന്ന സ്‌നേഹത്തിന് നന്ദി അറിയിച്ച് കൊണ്ട് സമൂഹ മാധ്യമത്തില്‍ രംഗത്തെത്തി.ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ സഹ ഉടമയാണ് ജൂഹി ചൗള. ഇതിനാലാണ് 16 വയസ്സുകാരിയായ ജാന്‍വി മേഹ്തയ്ക്ക് ഈ താരലേലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഉടമ എന്ന ഖ്യാതിയും അങ്ങനെ ജാന്‍വിയെ തേടിയെത്തി.മുംബൈ ധീരൂഭായി അംബാനി അന്താരാഷ്ട്ര സ്‌കൂളിലെ പഠനത്തിന് ശേഷം ലണ്ടനിലെ ചാര്‍ട്ടര്‍ ഹൗസില്‍ ഉന്നത പഠനം നടത്തുകയാണ് ജാന്‍വി ഇപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here