ഈ സുന്ദരി വിവാഹം കഴിക്കുകയാണെന്നറിഞ്ഞതോടെ ആരാധകരുടെ ഹൃദയം തകര്‍ന്നു ; പിന്തുണ വേണമെന്ന് നടി

ജപ്പാന്‍ :ഈ സുന്ദരി വിവാഹം കഴിക്കുകയാണെന്നറിഞ്ഞതോടെ ഹൃദയം തകര്‍ന്നിരിക്കുകയാണ് താരത്തിന്റെ ഒരു കൂട്ടം ആരാധകര്‍. ജപ്പാനിലെ പ്രമുഖ പോണ്‍ താരം സോലാ അവോയിയാണ് പുതുവര്‍ഷ ദിനത്തില്‍ താന്‍ വിവാഹിതയാകുവാന്‍ പോവുകയാണെന്നുള്ള കാര്യം സമൂഹ മാധ്യമത്തില്‍ കൂടി പോസ്റ്റ് ചെയ്തത്. ജപ്പാനിലെ പ്രമുഖ ഡിജെ താരം നോനാണ് യുവതിയുടെ വരന്‍.വിവാഹ മോതിരം കൈയ്യില്‍ അണിഞ്ഞ് ഭാവി വരനോടൊപ്പം റെഡ് വൈന്‍ കുടിച്ച് നില്‍ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്താണ് താരം സമൂഹ മാധ്യമത്തില്‍ കൂടി ഈ വാര്‍ത്ത ആരാധാകരെ അറിയിച്ചത്. ഒരിക്കലും തനിക്ക് എത്തിപ്പെടാന്‍ കഴിയില്ല എന്ന് വിചാരിച്ച സ്വപ്‌നമായിരുന്നു ഒരു കുടുംബ ജീവിതമെന്നും നടി കുറിച്ചു.ഒരു കുടുംബ ജീവിതത്തിന് ആവശ്യമായ ഏറ്റവും പ്രധാന ഘടകം പരസ്പരം മനസ്സിലാക്കുക എന്നാതാണെന്നും അത്തരത്തില്‍ പറയുകയാണെങ്കില്‍ നോനിനെ ജീവിത പങ്കാളിയായി ലഭിച്ചതില്‍ താന്‍ എറെ സന്തോഷവതിയാണെന്നും സോലാ കുറിച്ചു. 18 മില്ല്യണ്‍ പേരാണ് താരത്തെ സമൂഹ മാധ്യമങ്ങളില്‍ പിന്തുടരുന്നത്. അവര്‍ക്കായി ഒരു സന്ദേശവും സോലാ കുറിച്ചു. വിവാഹ ശേഷവും ഞാന്‍ നിങ്ങളില്‍ നിന്ന് ദൂരേയ്ക്ക് പോവുകയില്ലെന്നും നിങ്ങളുടെയൊക്കെയും പിന്തുണ തുടര്‍ന്നുള്ള ജീവിതത്തിന് ആവശ്യമാണെന്നും നടി സമൂഹ മാധ്യമത്തില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here