മോദിയുടെ ഭാര്യ വാഹനാപകടത്തില്‍പ്പെട്ടു

കോട്ട :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യെശോദ ബെന്നിന് വാഹനാപകടത്തില്‍ പരിക്ക്. രാജസ്ഥാനിലെ ബരന്‍ ജില്ലയില്‍ ബന്ധുക്കളോടൊപ്പം ഒരു വിവാഹത്തില്‍
പങ്കെടുത്ത് മടങ്ങവെയാണ് അപകടം.യെശോദ ബെന്‍ സഞ്ചരിച്ച ഇന്നോവ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അപകടത്തില്‍ യെശോദാ ബെന്നിന്റെ ഒരു ബന്ധു മരണപ്പെട്ടിട്ടുണ്ട്.

യെശോദ ബെന്നിനെ പരിക്കുകളോടെ ചിത്തോര്‍ഗണ്ഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഗുജറാത്തിലെ മൊഹ്‌സാന ജില്ലയില്‍ തന്റെ സഹോദരനോടൊപ്പമാണ് യെശോദ ബെന്‍ കാലങ്ങളായി താമസിച്ച് വരുന്നത്. മെഹ്‌സാന പൊലീസിനാണ് യെശോദ ബെന്നിന്റെ സുരക്ഷാ ചുമതല.

കടപ്പാട് : ANI

 

LEAVE A REPLY

Please enter your comment!
Please enter your name here