ജാസിറിന്റെ മൃതദേഹം കണ്ടെത്തി

കാസര്‍കോട് :കാണാതായ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ റെയില്‍വേ ട്രാക്കിനടുത്തുള്ള ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ ജാസറിന്റെ(15) മൃതദേഹമാണ് കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന് സമീപത്തുള്ള ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ജാസിര്‍. സ്‌കൂളിലെ സെന്റ് ഓഫ് പരിപാടിക്ക് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതാവുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ജാസിറിനെ കാണാതായത്. തുടര്‍ന്ന് കുടുംബാംഗങ്ങളും പൊലീസുകാരും നാട്ടുകാരും ജാസിറിന് വേണ്ടിയുള്ള ഊര്‍ജ്ജിതമായ തിരച്ചിലിലായിരുന്നു.

ഞായറാഴ്ച വൈകുന്നേരത്തോടെ ജാസിറിന്റെ മൃതദേഹം റെയില്‍വേ ട്രാക്കിന് അടുത്തുള്ള ഓടയില്‍ നിന്നും കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. പ്രദേശവാസികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here