ഭൂമിക്കടിയില്‍ 200 അടി നീളത്തില്‍ ഗുഹ

കാലിഫോര്‍ണിയ :നഗരത്തിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വേണ്ടത്ര വെള്ളം ലഭിക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് പരിശോധിക്കാനെത്തിയ ജലവകുപ്പിലെ ജീവനക്കാര്‍ ആ കാഴ്ച കണ്ട് ഞെട്ടി.

ഭൂമിക്കടിയിലൂടെ പോകുന്ന പൈപ്പ്‌ലൈനിനുള്ളിലെ ചോര്‍ച്ച കണ്ടെത്താന്‍ എത്തിയവര്‍ കണ്ടത് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി പുറം ലോകത്തിന് അന്യമായിരുന്ന ഒരു പ്രാചീന ഗുഹ.അമേരിക്കയിലെ ടെക്‌സാസിനടുത്ത് കാംപിയാ ഡ്രൈവിലാണ് ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്തിന് താഴെ ഈ ഗുഹ കണ്ടെത്തിയത്. വാഹനങ്ങള്‍ ചീറി പായുന്ന റോഡിന് താഴെയാണ് ഈ ഗുഹ എന്നത് പ്രദേശവാസികളില്‍ തീര്‍ത്ത ഞെട്ടല്‍ ചില്ലറയല്ല.നാല് അറകളായാണ് ഗുഹയ്ക്ക് ഉള്‍വശം. 200 അടി നീളത്തില്‍ പരന്ന് കിടക്കുന്ന ഗുഹയുടെ പല ഭാഗത്തും 20 അടിയോളം വലിപ്പമുണ്ട്. ഗുഹയിലെ ഒരു പാളി പൈപ്പ്‌ലൈനിന്റെ മുകളിലേക്ക് അടര്‍ന്ന് വീണായിരുന്നു പ്രദേശത്ത് ജലദൗര്‍ലഭ്യം അനുഭവപ്പെട്ടത്.

ചരിത്രകാരന്‍മാരടക്കം പിന്നീട് നടത്തിയ പരിശോധനയില്‍ ഗുഹയ്ക്കകത്ത് വലിയ തോതില്‍ ചുണ്ണാമ്പ് കല്ലുകള്‍ കണ്ടെത്തി. മഴ വെള്ളത്തിലൂടെ ഒലിച്ചിറങ്ങുന്ന കാര്‍ബണ്‍ഡയോക്‌സേഡ് ഗൂഹയ്ക്കകത്തെ കല്ലുകളില്‍ നടത്തുന്ന പ്രതിപവര്‍ത്തനം മൂലം ചുണ്ണാമ്പ് കല്ലുകളായി രൂപമാറ്റം നടന്നതാണെന്നാണ് ഗുഹ പര്യവേക്ഷകരുടെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here