ജീപ്പ് കയറിയിറങ്ങി ആറു വയസുകാരൻ മരിച്ചു

പാലോട്: പള്ളിമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടികളിലൊരാള്‍ അബദ്ധത്തില്‍ സ്റ്റാര്‍ട്ടാക്കിയ ജീപ്പിനടിയില്‍പ്പെട്ട് ആറ് വയസ്സുകാരന്‍ മരിച്ചു. പെരിങ്ങമ്മല ഒഴുകുപാറ പനങ്ങോട് മാത്യു കോട്ടേജില്‍ ഷിജു മാത്യുവിന്റെയും ഷിജി മാത്യുവിന്റേയും മകന്‍ ജോഷിമാത്യുവാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം. അച്ഛനും അമ്മയും പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനിടെ ജോഷിമാത്യു കൂട്ടുകാരോടൊത്ത് പള്ളിമുറ്റത്ത് കളിക്കുകയായിരുന്നു.

ഈ സമയം പള്ളിയില്‍ വന്ന രാജന്റെ ജീപ്പ് മുന്നില്‍ നിറുത്തിയിട്ടിരിക്കുകയായിരുന്നു. ജീപ്പിലെ ചാവി എടുക്കാതെയാണ് ഡ്രൈവര്‍ പുറത്തു പോയത്. കളിച്ച് കൊണ്ടിരുന്ന കുട്ടികളിലൊരാള്‍ ജീപ്പിനുള്ളിലിരുന്ന താക്കോല്‍ ഉപയോഗിച്ച് വണ്ടി സ്റ്റാര്‍ട്ടാക്കി.

റിവേഴ്‌സ് ഗിയറിലായിരുന്ന വാഹനം പിറകിലേക്കുരുണ്ടു. ഈ സമയം പിന്നില്‍ നില്‍ക്കുകയായിരുന്ന ജോഷി മാത്യുവിനെ ഇടിച്ചിട്ട് ജീപ്പ് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

കുട്ടികളുടെ നിലവിളികേട്ട് പള്ളിക്കകത്തുണ്ടായിരുന്നവര്‍ ഓടി പുറത്തെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെരിങ്ങമ്മല സര്‍ക്കാര്‍ യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോഷി. 

LEAVE A REPLY

Please enter your comment!
Please enter your name here