മദ്യ ഗ്ലാസ്സുമായി ഓസ്‌കാറിനെത്തിയ നടി

ലോസ് ഏഞ്ചല്‍സ് :കൈയ്യില്‍ മദ്യ ഗ്ലാസ്സുമായി ഓസ്‌കാര്‍ വേദിയിലെത്തിയ നടി സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍. ലോസ് ഏഞ്ചല്‍സില്‍ വെച്ച് നടക്കുന്ന 2018 ലെ ഓസ്‌കര്‍ അവാര്‍ഡ് വിതരണ ചടങ്ങിലേക്കാണ് പ്രമുഖ ബോളിവുഡ് നടി ജെന്നിഫര്‍ ലോറന്‍സ് കയ്യില്‍ ഒരു വൈന്‍ ഗ്ലാസുമായി കയറി ചെന്നത്.

തീര്‍ത്തും മദ്യ ലഹരിയിലായിരുന്ന ജെന്നിഫര്‍ ആടിക്കുഴഞ്ഞ കാലുകളും കയ്യില്‍ വൈന്‍ ഗ്ലാസുമായി തന്റെ ഇരിപ്പിടം തേടി നടന്നത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.

മുന്നില്‍ കാണുന്നവരെ ആലിംഗനം ചെയ്തും കുശലാന്വേഷണം നടത്തിയുമായിരുന്നു നടിയുടെ സ്‌നേഹ പ്രകടനങ്ങള്‍. ഇരിപ്പിടത്തിന് മുകളില്‍ കാല് കയറ്റി വെച്ചുള്ള നടിയുടെ നില്‍പ്പും ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു.

ഇതാദ്യമായല്ല ഓസ്‌കാര്‍ വേദികളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നത്. ഓസ്‌കാര്‍ നോമിനേഷനില്‍ ഇടം ലഭിക്കാത്ത നടീനടന്‍മാര്‍ വിവിധ തരത്തിലാണ് തങ്ങളുടെ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കാറുള്ളത്.

ജെന്നിഫറിന്റെ ഒരു ചിത്രവും ഇത്തവണത്തെ അവാര്‍ഡ് സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നില്ല. ഇതാവാം നടി ഇത്തരത്തില്‍ വേദിയിലെത്തിയതിന് പിന്നിലെ കാരണമെന്നാണ് ചിലരുടെ അടക്കം പറച്ചില്‍.

LEAVE A REPLY

Please enter your comment!
Please enter your name here