സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഊര്‍ജിതശ്രമം

മലപ്പുറം : പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്‌ന മരിയ ജെയിംസിന് വേണ്ടി മലപ്പുറത്ത് അന്വേഷണം തുടരുന്നു. കോട്ടക്കുന്നിലെ പാര്‍ക്കില്‍ ജസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടത്തെ സിസിടിവി ദൃശ്യങ്ങള്‍ തിരിച്ചെടുക്കാന്‍ പൊലീസ്‌ ശ്രമം തുടരുകയാണ്.

പ്രത്യേക അന്വേഷണ സംഘം ഇവിടെയെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ 15 ദിവസത്തെ ബാക്കപ്പ് മാത്രമാണുള്ളത്. ഇതേതുടര്‍ന്ന് ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് പഴയ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ്.

കൂടാതെ സമീപത്തെ കടകളില്‍ സിസിടിവി ഉണ്ടോയെന്ന കാര്യവും അന്വേഷിച്ച് വരികയാണ്. ജെസ്‌നയെ പാര്‍ക്കില്‍ കണ്ടെന്ന് നാലുപേര്‍ മൊഴി നല്‍കിയിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരുള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

ജെസ്‌നയോട് രൂപസാദൃശ്യമുള്ള കുട്ടിയെയാണ് കണ്ടതെന്നാണ് മൊഴി. മെയ് മൂന്നിന് രാവിലെ 11 മുതല്‍ രാത്രി 8 വരെ ജെസ്‌നയെന്ന് സംശയിക്കുന്ന കുട്ടിയും സുഹൃത്തും കോട്ടക്കുന്നിലുണ്ടായിരുന്നുവെന്നാണ് വിവരം.

ദീര്‍ഘയാത്ര കഴിഞ്ഞെത്തിയ നിലയിലായിരുന്നു ഇവരെ കണ്ടതെന്നും ചിലര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മാര്‍ച്ച് 22 നാണ് പത്തനംതിട്ട കൊല്ലമുള സ്വദേശി ജെസ്‌ന മരിയ ജയിംസിനെ കാണാതായത്.

LEAVE A REPLY

Please enter your comment!
Please enter your name here