ആരോപണങ്ങള്‍ക്കെതിരെ ജെസ്‌നയുടെ കുടുംബം

കൊച്ചി : ജെസ്‌നയുടെ തിരോധാനത്തില്‍ പിതാവിനെതിരെ ആരോപണവുമായി രംഗത്തെത്തിയ പിസി ജോര്‍ജിന് മറുപടിയുമായി പെണ്‍കുട്ടിയുടെ സഹോദരി. അഭിപ്രായം പറയുന്നവര്‍ സത്യാവസ്ഥയറിഞ്ഞിട്ട് പ്രതികരിക്കണമെന്ന് ജെസ്‌നയുടെ സഹോദരി ജെഫി ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്. ജെസ്‌നയുടെ തിരോധാനത്തെ രാഷ്ട്രീയമായി മുതലെടുക്കാനാണ് ചിലരുടെ ശ്രമം. തങ്ങളെ സഹായിക്കേണ്ടവര്‍ തന്നെ ഇത്തരത്തില്‍ ആരോപണവുമായി രംഗത്തെത്തുന്നത് സങ്കടകരമാണ്. ഞങ്ങള്‍ക്ക് പപ്പയില്‍ ഒരു വിശ്വാസക്കുറവുമില്ല.

നൂറുശതമാനം അദ്ദേഹത്തെ വിശ്വാസമാണ്. അമ്മയുടെ മരണശേഷം അത്രയേറെ കാര്യമായിട്ടാണ് പപ്പ ഞങ്ങളെ നോക്കുന്നത്. അന്വേഷണസംഘത്തോട് ചോദിച്ചാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുമെന്നും ജെഫി പറയുന്നു.

ജസ്‌നയുടെ തിരോധാനത്തിന്, പിതാവിന്റെ വഴിവിട്ട ജീവിതവുമായി ബന്ധമുണ്ടെന്നായിരുന്നു പിസി ജോര്‍ജിന്‍രെ ആരോപണം. ഇത്തരമൊരു സംഭവമുണ്ടാകുമ്പോള്‍ ഊഹാപോഹങ്ങള്‍ സാധാരണമാണ്.

തങ്ങളെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പൊലീസിന് കൈമാറുകയാണ് വേണ്ടത്. ജെസ്‌നയെക്കുറിച്ച് എന്തെങ്കിലും വിവരമുള്ളവര്‍ തങ്ങളെ സഹായിക്കണമെന്നും ജെഫി വ്യക്തമാക്കുന്നു.

Jais John Jamesさんの投稿 2018年6月8日(金)

LEAVE A REPLY

Please enter your comment!
Please enter your name here