ഷെറിലിന് വിവാഹം;വരന്‍ പ്രഫുല്‍

കൊച്ചി : ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് ചുവടുവെച്ച് ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ഷെറില്‍ കടവന്‍ വിവാഹിതയാകുന്നു. തൊടുപുഴ വഴക്കുളത്തുവെച്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയം.

ബംഗളൂരുവില്‍ ഏര്‍ണസ്റ്റ് ആന്‍ഡ് യങ്ങിലെ ഉദ്യോഗസ്ഥനായ തൊടുപുഴ സ്വദേശി പ്രഫുല്‍ ആണ് വരന്‍. പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതാണെന്നും ഷെറില്‍ പറയുന്നു.

വിവാഹത്തിന്റെ തിയ്യതി തീരുമാനിച്ചിട്ടില്ല. ഷെറിലിന്റെ സഹോദരന്‍ വിദേശത്താണ്. ഇദ്ദേഹത്തിനുംകൂടി സൗകര്യപ്രദമായ തിയ്യതിയിലായിരിക്കും വിവാഹം. കൊച്ചി കളമശ്ശേരി രാജഗിരി കോളജില്‍ അധ്യാപികയായിരിക്കെയാണ് ഷെറില്‍ ജിമിക്കി കമ്മലിന് ചുവടുവെയ്ക്കുന്നത്.

കോളജിലെ ഓണാഘോഷത്തോട് അനുബന്ധിച്ചാണ് വ്യത്യസ്തമായ വീഡിയോ തയ്യാറാക്കിയത്. ഷെറില്‍ നൃത്തം ചെയ്ത വീഡിയോ വിദേശങ്ങളിലടക്കം തരംഗമായിരുന്നു.

ഇതിന് പിന്നാലെ ദെര്‍ ഈസ് നോ ഗുഡ് ബൈ എന്ന മ്യൂസിക് ആല്‍ബത്തില്‍ വേഷമിട്ടു. എന്നാല്‍ സിനിമാഭിനയ പദ്ധതിയില്ലെന്ന് ഷെറില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here