കല്യാണ പെണ്ണായി ഷെറില്‍- വീഡിയോ

കൊച്ചി: ജിമിക്കി കമ്മല്‍ പാട്ട് ഹിറ്റായതിനൊപ്പം മലയാളികളെ ഒന്നടങ്കം കൈയിലെടുത്ത താരമാണ് ഷെറില്‍ ജി കടവന്‍. വിവാഹ നിശ്ചയം കഴിഞ്ഞ വേളയില്‍ ഷെറിലിന്റെ മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.

ദേര്‍ ഈസ് നോ ഗുഡ് ബൈ എന്നാണ് വീഡിയോ ആല്‍ബത്തിന്റെ പേര്. ശ്യാം കുമാറാണ് സംവിധായകന്‍. ഛായാഗ്രാഹകന്‍ ശ്രീകാന്ത് ഈശ്വറാണ്.

ഐറിന മിഹാല്‍കോവിച്ച് എന്ന വിദേശ വനിതയാണ് ഷെറിലിനൊപ്പം ഈ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദമാണ് ഈ വീഡിയോയുടെ പ്രമേയം.

വിവാഹ വേഷത്തിലും വീഡിയോയില്‍ ഷെറില്‍ എത്തുന്നുണ്ട്. കളമശ്ശേരി രാജഗിരി കോളേജിലെ അധ്യാപികയായ ഷെറിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു.

തൊടുപുഴ സ്വദേശിയായ പ്രഫുലാണ് വരന്‍. ഷെറിലും സുഹൃത്തുക്കളും ചേര്‍ന്ന് അവതരിപ്പിച്ച ജിമിക്കി കമ്മല്‍ നൃത്തം ഏറെ ഹിറ്റായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here