വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു

കോട്ടയം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു. കോട്ടയം കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവന്റെ മകള്‍ സൂര്യ വാസനാണ്(29) മരിച്ചത്. കോട്ടയത്തുനിന്നും പിതൃസഹോദര പുത്രന്‍ അനന്തപത്മനാഭനൊപ്പം ബൈക്കില്‍ തിരുവഞ്ചൂരേക്ക് പോകവേയാണ് അപകടമുണ്ടായത്.

മറ്റൊരു വാഹനം ഇവരുടെ വാഹനത്തെ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ കടന്നുപോയി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സൂര്യയെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനന്തപത്മനാഭനന്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.

സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന്. കൗമുദി ടിവിയിലെ മുന്‍ വാര്‍ത്താ അവതാരകയായിരുന്നു സൂര്യ. കോട്ടയം സ്റ്റാര്‍ വിഷന്‍ ചാനലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുശീലയാണ് മാതാവ്. സൗമ്യ ഏകസഹോദരിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here