മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന് വീടിനുള്ളില്‍ വെച്ച് വെടിയേറ്റു. ഹിന്ദി ന്യൂസ് ചാനലായ സഹാറ സമയിലെ അനൂജ് ചൗധരിക്കാണ് ഗാസിയാബാദിലെ വീടിനുള്ളില്‍ വച്ച് വെടിയേറ്റത്.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വയറിലും ഇടതുകൈയിലുമാണ് വെടിയേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മറ്റ് കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ബിഎസ്പി കൗണ്‍സിലറുടെ ഭര്‍ത്താവാണ് വെടിയേറ്റ അനൂജ് ചൗധരി. ചികിത്സയില്‍ കഴിയുന്ന അനൂജിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here