‘ഭാരതം സംഘ നിയന്ത്രണത്തിലാകും’

കൊച്ചി :2025 ഓട് കൂടി ഇന്ത്യയിലെ ഓരോ തരി മണ്ണും സംഘ പ്രസ്ഥാനങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മുന്നണി നേടിയ മിന്നുന്ന വിജയത്തിന് ശേഷം സുരേന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഈ പരാമര്‍ശം.

‘ബി. ജെ. പി വിജയം താല്‍ക്കാലികം മാത്രമാണെന്നു പറയുന്ന കോടിയേരി ബാലകൃഷ്ണന്റേയും മററും അറിവിലേക്കായിട്ടു മാത്രം പറയുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബി. ജെ. പിക്കുണ്ടായ നേട്ടം ഒരു സുപ്രഭാതത്തില്‍ ആഞ്ഞടിച്ച ഒരു തരംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുണ്ടായതല്ല. മൂന്നു നാലു പതിററാണ്ടുകളായി സംഘവും വനവാസി വികാസകേന്ദ്രം പോലുള്ള സംഘടനകളും നിശബ്ദമായി നടത്തിയ നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് ഈ ഉജ്ജ്വലവിജയത്തിന് അടിത്തറ പാകിയത്’. കെ സുരേന്ദ്രന്‍ പറയുന്നു.

ഇതിന് തൊട്ട് മുന്‍പത്തെ പോസ്റ്റില്‍ ത്രിപുര തിരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ കണ്ണു തുറക്കാനുള്ള ഒന്നാന്തരം അവസരമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കേരളത്തിലെ ഇരു മുന്നണികളിലുമുള്ള ഘടക കക്ഷികള്‍ക്ക് ബിജെപിയോടൊപ്പം ചേരാനുള്ള പരോക്ഷ ക്ഷണവും സുരേന്ദ്രന്‍ നല്‍കുന്നുണ്ട്.

‘കോണ്‍ഗ്രസ്സിന്റേയും കമ്യൂണിസ്ടുകളുടേയും കൂടെ നില്‍ക്കുന്ന ഘടകകക്ഷികള്‍ ഒന്നു മാറിച്ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ കേരളത്തിലുള്ളൂ. എണ്‍പതുശതമാനത്തിലധികം മതന്യൂനപക്ഷങ്ങളുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ബി. ജെ. പിയോടൊപ്പം നില്‍ക്കാന്‍ കഴിയുമെങ്കില്‍ ഇവിടേയും എന്തുകൊണ്ടതായിക്കൂടാ?’. സുരേന്ദ്രന്‍ ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

K Surendranさんの投稿 2018年3月4日(日)

 

ത്രിപുര തെരഞ്ഞെടുപ്പ് ഫലം കേരളത്തിന് കണ്ണുതുറക്കാനുള്ള ഒന്നാന്തരം അവസരമാണ്. നാം കൊട്ടിഘോഷിക്കുന്ന വികസനത്തിൻറെ കേരളാമോഡല…

K Surendranさんの投稿 2018年3月4日(日)

LEAVE A REPLY

Please enter your comment!
Please enter your name here