കാലായുടെ ട്രെയിലര്‍ പുറത്ത്

ചെന്നൈ: ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം കാലായുടെ ട്രെയിലര്‍ പുറത്തിറങ്ങി. കാത്തിരിപ്പ് വൃഥാവിലാവില്ലെന്ന് വിളിച്ചുപറയുന്ന ട്രെയിലര്‍ 1.30 മിനിറ്റാണ് ദൈര്‍ഘ്യം. കബാലിക്ക് ശേഷം പാ.രഞ്ജിത്തും രജനിയും ഒന്നിക്കുന്ന ചിത്രത്തില്‍ കരികാലന്‍ എന്ന അധോലോക നായകനായാണ് രജനി എത്തുന്നത്.

ഹുമാ ഖുറേഷിയാണ് ചിത്രത്തിലെ നായിക. മുംബൈയിലെ ചേരിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ചേരി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് പ്രതിനായകനായ നാന പടേക്കറിന്റെ കഥാപാത്രം സംസാരിക്കുന്നതിലൂടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്.

അത് പ്രതിരോധിക്കുന്ന നേതാവായി നായകന്‍ കാലയും. കാലയുടെ പ്രണയവും കുടുംബവും ട്രെയിലറില്‍ വരുന്നുണ്ട്. സമുദ്രക്കനി, ഈശ്വരി റാവു, സുകന്യ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ട്രെയിലര്‍ ഇതിനോടകം 27 ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here