കേരളത്തെ വാനോളം പുകഴ്ത്തി ഡോ.കഫീല്‍ ഖാന്‍

കൊച്ചി :ദൈവത്തിന്റെ സ്വന്തം നാടിനെ വാനോളം പുകഴ്ത്തി ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ.കഫീല്‍ ഖാന്‍. കേരള സന്ദര്‍ശനത്തിലെ അനുഭവങ്ങള്‍ വിവരിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കു വെച്ച കുറിപ്പിലാണ് അദ്ദേഹം കേരളത്തേയും മലയാളികളേയും വാനോളം പുകഴ്ത്തി രംഗത്തെത്തിയത്.

മറ്റ് പല അവശ്യങ്ങള്‍ക്കായുള്ള യാത്രയായിരുന്നുവെങ്കിലും കേരളത്തിലൂടെയുള്ള യാത്ര ഈ രാജ്യത്തെ കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങളെയൊക്കെ തന്നെ മാറ്റിമറിക്കുന്നതായിരുന്നുവെന്ന് കഫീല്‍ ഖാന്‍ പറയുന്നു. ഇവിടെ എല്ലാം ദൈവീകവും വിശുദ്ധവുമാണ്.

പ്രകൃതി ഇവിടെ മനുഷ്യനെ അനുഗ്രഹിക്കുകയാണ്. എല്ലാ യഥാസ്ഥാനത്ത് സമന്വയിച്ച് ചേര്‍ന്ന അവസ്ഥ. കായലുകളും, ശുദ്ധമായ കടലുകളും, പച്ചപ്പും തന്നെ മറ്റൊരു ലോകത്തേക്ക് എത്തിച്ചതായും കൂടുതല്‍ പേരെ കാണേണ്ടത് കൊണ്ട് തന്നെ അധിക സമയവും വാഹനത്തിലായിരുന്നതിനാല്‍ ഇതിനെ ഒരു ഇന്നോവാ ട്രിപ്പ് എന്നും വിശേഷിപ്പിക്കാമെന്നും കഫീല്‍ ഖാന്‍ തമാശ രൂപേണ എഴുതുന്നു.

നമ്മുടെ രാജ്യത്ത് ഇത്രയും മഹനീയരായ ഒരു ജനത ജീവിക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ താന്‍ ആത്ഭുതവാനാണെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ സാമൂഹിക മേഖലയിലെ പുരോഗതിയേയും വാനോളം പുകഴ്ത്തിയ കഫീല്‍ ഖാന്‍ കുടുംബത്തോടൊപ്പം ഒരിക്കല്‍ കൂടി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് തിരിച്ച് വരുമെന്ന് പറഞ്ഞാണ് തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

While the whole trip had a different purpose but Kerala had given different prospective to my understanding about this…

Drkafeel Khanさんの投稿 2018年5月13日(日)

LEAVE A REPLY

Please enter your comment!
Please enter your name here