തെയ്യക്കോലത്തിന്റെ വെട്ടേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്

തലശ്ശേരി :വാളെടുത്ത് ഉറഞ്ഞാടിയ തെയ്യക്കോലത്തിന്റെ വെട്ടേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ തില്ലങ്കേരിയിലെ ഇയ്യമ്പാട് വയല്‍ത്തറ ഭഗവതി ക്ഷേത്രോത്സവത്തിനിടെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കൈത ചാമുണ്ഡിയെന്ന ഉഗ്ര രൂപിയായ തെയ്യത്തിന്റെ വേഷം കെട്ടിയാടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഉഗ്ര രൂപത്തില്‍ ഉറഞ്ഞു തുള്ളുന്ന തെയ്യത്തിന് ചുറ്റും ഭക്തജനങ്ങള്‍ കൂകി വിളിച്ചോടുന്നത് ഇവിടത്തെ വര്‍ഷങ്ങളായുള്ള ആചാരങ്ങളുടെ ഭാഗമാണ്. ഈ സമയം തെയ്യം കയ്യിലുള്ള വാളെടുത്ത് വീശും. ഇത്തരത്തില്‍ വീശുന്നതിനിടയിലാണ് രണ്ട് പേര്‍ക്ക് വെട്ടേറ്റത്. പരിക്ക് പറ്റാനുള്ള സാധ്യത ഉള്ളതിനാല്‍ ഭക്ത ജനങ്ങള്‍ സൂക്ഷിക്കണമെന്ന് ക്ഷേത്ര കമ്മിറ്റി അധികൃതര്‍ നിരന്തരം മൈക്കിലൂടെ വിളിച്ച് പറയുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

പരിക്കേറ്റ രണ്ട് പേരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമുള്ളതല്ല. തലശ്ശേരി സ്വദേശിയായ ബൈജുവാണ് തെയ്യക്കോലം കെട്ടിയത്. കോലം അഴിച്ച് വെച്ചതോടെ നാട്ടൂകാരില്‍ ചിലര്‍ ബൈജുവിനെതിരെ പ്രതിഷേധവുമായെത്തി. എന്നാല്‍ ക്ഷേത്ര കമ്മിറ്റിയും ബൈജുവും പരിക്കേറ്റവരുടെ ചികിത്സാ ചിലവുകള്‍ വഹിക്കാമെന്ന ധാരണയില്‍ കേസ് ഒത്തുത്തീര്‍പ്പാക്കി.

ക്ഷേത്രാചരങ്ങളുടെ ഭാഗമായത് കൊണ്ട് തന്നെ കേസിന് പോകുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പരിക്കേറ്റ രണ്ട് പേരും വ്യക്തമാക്കി. സംഭവത്തില്‍ നിലവില്‍ പൊലീസ് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ഞമ്മളെ കണ്ണൂരിന്‍റെ #തെയ്യം…#കൈതചാമുണ്ഡി…കളി കണ്ണൂരുകാരോടും വേണ്ടാ..കണ്ണൂരിലെ തെയ്യത്തിനോടും വേണ്ടാ…

ജയപ്രകാശ് തില്ലങ്കേരിさんの投稿 2018年4月26日(木)

LEAVE A REPLY

Please enter your comment!
Please enter your name here