ഷാരൂഖ് ഖാന്റെ വസതിയില്‍ താരസംഗമം ;അപ്രതീക്ഷിതമായി എത്തിയ അതിഥികളെ കണ്ട് ഏവരും അമ്പരന്നു

മുംബൈ :ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്ത് വെള്ളിയാഴ്ച രാത്രി പ്രമുഖ താരങ്ങളുടെ ഒത്തുച്ചേരല്‍ കൊണ്ട് തന്നെ സമ്പന്നമായിരുന്നു. ബോളിവുഡിലെ നിരവധി മുന്‍ നിര താരങ്ങളാണ് വെള്ളിയാഴ്ച മന്നത്തിലെത്തിയത്. ഷാരുഖ്-ഗൗരി ദമ്പതികളുടെ ഏറ്റവും അടുത്ത കുടുംബ സുഹൃത്തായ കാജല്‍ ആനന്ദിന്റെ 50 ാം പിറന്നാള്‍ ആഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് താരങ്ങള്‍ മന്നത്തില്‍ എത്തിച്ചേര്‍ന്നത്.ഷാരൂഖും കരണ്‍ ജോഹറും കൂടി ചേര്‍ന്നായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചത്. മാധ്യമങ്ങളെ അറിയിക്കാതെ തികച്ചും സ്വകാര്യമായിട്ടായിരുന്നു പാര്‍ട്ടി. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി ഇത്രയും വാഹനങ്ങള്‍ ഷാരൂഖിന്റെ വീട്ടിന് മുന്നില്‍ കണ്ടപ്പോള്‍ ഏവരും ഒന്ന് അമ്പരന്നു. ഒരു അവാര്‍ഡ് നൈറ്റ് നടത്തുവാന്‍ തക്കവണ്ണമുള്ള ബോളിവുഡ് താരങ്ങളുടെ സാമിപ്യം മന്നത്തിലുണ്ടായിരുന്നതായാണ് കണ്ട് നിന്ന ചിലരുടെ അടക്കം പറച്ചില്‍.ബോളിവുഡ് താരങ്ങളോട് എറ്റവും കൂടുതല്‍ അടുപ്പം കാത്തു സൂക്ഷിക്കുന്ന മോഡലിംഗ് രംഗത്തെ പ്രമുഖയാണ് കാജല്‍ ആനന്ദ്. ബോളിവുഡ് താരങ്ങളായ ഋത്വിക് റോഷന്‍,ഐശ്വര്യ റായി, അഭിഷേക് ബച്ചന്‍, മല്ലികാ അറോറ, രവീണ ടണ്ടന്‍, റാണി മുഖര്‍ജി,രണ്‍വീര്‍ സിങ്ങ്, ദീപിക പദുക്കോണ്‍,നേഹാ ദൂപിയ, രണ്‍ബീര്‍ കപൂര്‍, അലിയാ ഭട്ട്, കരീന കപൂര്‍, കരിഷ്മ കപൂര്‍, അര്‍ജ്ജുന്‍ കപൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here