ആ രഹസ്യം വെളിപ്പെടുത്തി കല്ല്യാണി

കൊച്ചി: നടന്‍ പ്രണവ് മോഹന്‍ലാല്‍ തന്റെ നായകവേഷത്തിലുള്ള ആദ്യ സിനിമ ആദി തീയറ്ററുകളില്‍ റിലീസ് ചെയ്ത സമയത്ത് ഹിമാലയന്‍ മലനിരകളിലായിരുന്നു. പ്രേക്ഷക പ്രതികരണം എന്തെന്ന് അറിയാന്‍ പോലും നില്‍ക്കാതെ ഹിമാലയത്തിലേക്ക് പോയ പ്രണവിനെ കൗതുകത്തോടെയാണ് ഏവരും നോക്കിയത്.

ചിത്രത്തിന്റെ പ്രെമോഷന്‍ പരിപാടികളില്‍ പോലും പങ്കെടുക്കാതെ പ്രണവ് എന്തിനായിരിക്കും ഹിമാലയത്തില്‍ പോയതെന്ന് മിക്കവരും ചിന്തിച്ചു. എന്നാലിതാ ആ ചോദ്യത്തിന് ഉത്തരവുമായി കല്ല്യാണി പ്രിയദര്‍ശന്‍ രംഗത്തെത്തിയിരിക്കുന്നു.

‘ ആദി കണ്ടപ്പോള്‍ എനിക്ക് തോന്നിയത് അപ്പുവിന് വേണ്ടി ദൈവം തീരുമാനിച്ച ചിത്രമാണതെന്നാണ്. മരങ്ങളിലും, മലകളിലുമൊക്കെ വലിഞ്ഞ് കയറാന്‍ പ്രണവിനെ കഴിഞ്ഞേ ആളുള്ളു.

ചിത്രം റിലീസ് ചെയ്യുന്ന സമയം ആദി ഹിമാലയത്തില്‍ പോയത് എന്തിനാണെന്നോ? അഭിനയിക്കാന്‍ വേണ്ടി മാറി നിന്നപ്പോള്‍ കൈകള്‍ സോഫ്റ്റായി പോയെന്ന്. മൗണ്ട് ക്ലൈംബിംഗിലൂടെ കൈകള്‍ വീണ്ടും ഹാര്‍ഡാക്കാനായിരുന്ന ആ യാത്ര- കല്ല്യാണി പറഞ്ഞു.

സിനിമയൊന്നുമല്ല, ഒരു ഫാം ആണ് പ്രണവിന്റെ സ്വപ്‌നമെന്നും കല്യാണി പറഞ്ഞു. നിറയെ മരങ്ങളും പക്ഷികളും പശുക്കളുമെല്ലാം നിറഞ്ഞ പച്ചപിടിച്ച ഒരു കാട്. അതേസമയം ആരെയും ഉപദേശിക്കാന്‍ ഇഷ്ടമില്ലാത്ത പ്രണവിന് ആരുടെയും ഉപദേശം കേള്‍ക്കുന്നതും ഇഷ്ടമല്ലെന്നും കല്ല്യാണി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here