അക്ഷരയ്‌ക്കൊപ്പം ജിമ്മില്‍ കമല്‍ഹാസന്‍

ചെന്നൈ : ഉലകനായകന്‍ കമല്‍ ഹാസന്‍ മകളോടൊത്ത് ജിമ്മില്‍ പോസ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. അക്ഷര ഹാസനൊപ്പം മസിലും കാണിച്ച് പകര്‍ത്തിയ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ട്രെയിനര്‍ സൂറിയും ഇവര്‍ക്ക് പിന്നിലുണ്ട്.

മൂവരും വരിയായി നിന്ന് കൈ മടക്കി പോസ് ചെയ്യുന്ന സെല്‍ഫി അക്ഷര ഹാസന്‍ പകര്‍ത്തിയതാണ്. കമല്‍ ട്വിറ്ററിലൂടെയും അക്ഷര ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് ചിത്രം പുറത്തുവിട്ടത്. മകളേ നിനക്ക് ഏറെ മുന്നോട്ടുപോകാനുണ്ടെന്നും ശക്തമായ ശരീരം ഊര്‍ജസ്വലമായ മനസ്സ് നേടിത്തരുമെന്നും കുറിച്ചാണ് കമല്‍ ചിത്രം പങ്കുവെച്ചത്.

https://www.instagram.com/p/Bg1OfLdF877/?utm_source=ig_embed

എന്നാല്‍, ദിവസത്തിലെ ഏറ്റവും മികച്ച സമയമാണ് അച്ഛനോടും പരിശീലകന്‍ സൂറിയോടുമൊപ്പമുള്ള ജിമ്മിലെ നിമിഷങ്ങളെന്ന് കുറിച്ച് അക്ഷരയും ചിത്രം പുറത്തുവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here