അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിക്ക് തുണയായി കമല്‍ഹാസന്‍

കന്യാകുമാരി: നടനും, മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേതാവുമായ കമല്‍ ഹാസന്റെ സമയോചിതമായ ഇടപെടലില്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട് വഴിയരികില്‍ കിടന്ന ഒരു പെണ്‍കുട്ടിയെ ആസ്പത്രിയില്‍ എത്തിക്കാന്‍ സ്വന്തം കാര്‍ വിട്ടുകൊടുക്കുകയായിരുന്നു കമല്‍.

രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമായി കന്യാകുമാരി ജില്ലയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ് കമല്‍. ഇതിനിടെയാണ് അപകടം പറ്റി പരിക്കേറ്റ് ആംബുലന്‍സിനായി കാത്തിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. രക്തമൊലിച്ചു നിന്ന പെണ്‍കുട്ടിയെ ഇതിനിടെ വന്ന പല വാഹനങ്ങളും കയറ്റാതെ പോയി.

കന്യാകുമാരിയിലേയ്ക്കു പോവുകയായിരുന്ന കമല്‍ തന്റെ വാഹനത്തില്‍ നിന്നിറങ്ങി അതേ വാഹനത്തില്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷികളാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളുള്‍പ്പെടെ പൃറത്തു വിട്ടത്. താരത്തിന്റെ പ്രവര്‍ത്തിയെ എല്ലാവരും അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here